ഹൈപ്പോതൈറോയ്ഡിസം മൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുണ്ട്. അതില്‍ ഒന്നാണ് അമിതവണ്ണം. ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കുവാന്‍ ഏറ്റവും അധികം സഹായിക്കുന്നത് തൈറോയ്ഡ് ഹോര്‍മോണുകളെ ബാധിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ്.
ഹൈലൈറ്റ്:
- വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കാം
- കാബേജ് വേവിച്ച് കഴിക്കുന്നത് നല്ലത്
- ബേക്കറി സാധനങ്ങള്‍ കുറയ്ക്കാം
1. ക്ഷീണം
2. തണുപ്പ് ഒട്ടും സഹിക്കുവാന്‍ സാധിക്കാത്തത്
3. മലബന്ധം
4. വരണ്ട ചര്‍മ്മം
5. വണ്ണം കൂടുന്നത്
6. ചീര്‍ത്തിരിക്കുന്ന മുഖം
7. പരുഷമായ ശബ്ദം
8. പേശീ ബലക്ഷയം
9. രക്തത്തില്‍ കൊഴുപ്പ് കൂടുന്നത്
10. പേശീവേദന
11. ജോയ്ന്റ്സില് എല്ലാം വേദന
12. മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നത്.
13. ഹാര്‍ട്ട് റേയ്റ്റ് കുറയുന്നത്.
14. ഡിപ്രഷന്.
15. ഓര്‍മ്മക്കുറവ്
16. തൈറോയ്ഡ് ഗ്രന്ഥി ചീര്‍ത്തിരിക്കുന്നത്
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഇത്തരം പ്രശ്നം ഉളഅളവര് ആദ്യം ഒഴിവാക്കേണ്ട പച്ചക്കറികളാണ് കാബേജ്, പ്രോക്കൗളി, കോളിഫ്ലര്‍ എന്നിവ. ഇതില്‍ ഗോയ്ട്രോജന്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ അമിതമായി കഴിക്കുമ്പോള്‍ ഇത് തൈറോയ്ഡ് ഹോര്‍മോണുകളെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം പച്ചക്കറികള്‍ സാലഡില്‍ പച്ചയ്ക്ക് ചേര്‍ത്ത് കഴിക്കുന്നതിനു പകരം വേവിച്ചു കഴിക്കുന്നത് നല്ലതാണ്. ഇത് ഇതിലെ ഗോയ്ട്രോജീനിക് കോമപൗണ്ട്സ് ഇല്ലാതാക്കുവാന്‍ സഹായിക്കും.
അതുപോലെതന്നെ ഒഴിവാക്കേണ്ട മറ്റൊന്നാണ് സോയ്. ഒരു പഠനത്തില്‍ സോയ് അമിതമായി കഴിച്ചിരുന്നവരില്‍ ഹൈപ്പര്‍തൈറോയ്ഡിസം അമിതമായി കൂടിയതായി കണ്ടെത്തുകയുണ്ടായി. പിന്നീട് ഇവര്‍ സോയ് ഉപയോഗം നിര്‍ത്തിയതോടെ ഇവരുടെ തൈറോയ്ഡിന്റെ പ്രവര്‍ത്തനവും നല്ലരീതിയില്‍ ആവുകയായിരുന്നു. അതുകൊണ്ട് സോയ് മില്‍ക്ക്, സോയ് സോസ് എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.
ഗ്ലൂട്ടന്‍
ഗ്ലൂട്ടന്‍ അടങ്ങിയ ഗോതമ്പ്, മൈദ, അതുപോലെ പ്രോസസ്ഡ് ഫുഡ്സ്, ചില ഓട്സ് എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് തൈറോഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകമാണ്. മാത്രവുമല്ല, രോഗപ്രതിരോധശേഷിയേയും ബാധിക്കും. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാം.
പ്രോസസ്സ്ഡ് ഫുഡ്
കേക്ക്, അതുപോലെ ബേക്കറി ഐറ്റംസ്, ഫാസ്റ്റ് ഫുഡ്, ബിസ്ക്കറ്റ്, സോഡ എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഹൈപ്പോതൈറോയ്ഡിസത്തിന് ഒരു കാരണമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : avoid these foods for preventing hypothyroidism
Malayalam News from Samayam Malayalam, TIL Network