ഗാര്‍ഹിക ജോലിക്കാരുടെ റെസിഡന്‍സ് പെര്‍മിറ്റ് ഇനി സഹല്‍ ആപ്ലിക്കേഷന്‍ വഴി പൂര്‍ത്തിയാക്കാനാകും. ആദ്യ തവണ ഇഖാമ അഥവാ റെസിഡന്‍സ് പെര്‍മിറ്റ് എടുക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹലില്‍ ഉള്‍പ്പടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആദ്യമായി റസിഡന്‍സ് പെര്‍മിറ്റ് നല്കുന്ന സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായി സഹല്‍ ആപ്പ് വക്താവ് യൂസുഫ് കാസിം പറഞ്ഞു.
ഗാര്‍ഹിക തൊഴിലാളി കുവൈറ്റില്‍ എത്തിച്ചേര്‍ന്നാല്‍ മെഡിക്കല്‍ പരിശോധനയ്ക്കും വിരലടയാളം രേഖപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ആദ്യം പൂര്‍ത്തിയാക്കണം. ക്രിമിനല്‍ റെക്കോര്‍ഡ്സ്, റെസിഡന്‍സ് അഫയേഴ്സ് വകുപ്പുകളിലേക്കുള്ള രേഖകള്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സ്പോണ്സര്ക്ക് സഹല്‍ ആപ്ലിക്കേഷന്‍ വഴി പൂര്‍ത്തിയാക്കാന്‍ കഴിയും. സ്പോണ്‍സര്‍മാരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനും സേവനകേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായകമാകുമെന്ന് യൂസഫ് കാസിം പറഞ്ഞു. വിസ നടപടികളുടെ ഭാഗമായുള്ള വിദേശികളുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് അടുത്തിടെ സഹല്‍ ആപ്പില്‍ ലഭ്യമാക്കിയിരുന്നു.
Also Read: യാത്ര ഈ മാസം നാലിനാണ് യാത്ര ആരംഭിക്കുന്നത്.
അതോടൊപ്പം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ട്രാഫിക്ക്, ഇഖാമ പിഴകള്‍ അടയ്ക്കാനുള്ള സൗകര്യവും സഹല്‍ ആപ്പില്‍ ലഭ്യമാണ്. ഗതാഗത വകുപ്പിലേക്ക് അടക്കേണ്ട ട്രാഫിക് പിഴയും താമസകാര്യ വകുപ്പിലേക്കുള്ള വിസ, ഇഖാമ പിഴകളും സഹല്‍ ആപ്ലിക്കേഷനിലൂടെ സ്വീകരിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വന്തംപേരിലുള്ള പിഴയും മറ്റുള്ളവരുടെ പേരിലുള്ള പിഴയും ഈ രീതിയില്‍ അടക്കാം. ജോലിക്കാരെ നാടുകടത്തുന്നതിനുള്ള ടിക്കറ്റ് ചാര്‍ജും താല്‍ക്കാലിക താമസാനുമതി പുതുക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ആപ്ലിക്കേഷനില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈറ്റ് പൗരന്മാര്ക്കും രാജ്യത്തെ സ്ഥിര താമസക്കാരായ വിദേശികള്‍ക്കും ആണ് സഹല്‍ ആപ്ലിക്കേഷന്റെ പ്രയോജനം ലഭിക്കുക.
കണ്ണൂർ നഗരത്തിലെ കുട്ട്യോളും പാടത്തേക്ക് ആവേശമായി ഞാറ് നടീൽ
Web Title : sahel app in kuwait with more services
Malayalam News from Samayam Malayalam, TIL Network