ജൂലൈ നാലിന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്തുവരുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ പന്ത്രണ്ടാം ക്ലാസിലെ ഫലവും പുറത്തുവിടും.
ഹൈലൈറ്റ്:
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ജൂലൈ ആദ്യം പ്രഖ്യാപിച്ചേക്കും.
- ഫലപ്രഖ്യാപനം നടത്താനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് സിബിഎസ്ഇ.
- ഫലം കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് കുട്ടികൾ.
ജൂലൈ നാലിന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്തുവരുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ പന്ത്രണ്ടാം ക്ലാസിലെ ഫലവും പുറത്തുവിടും. ഫലപ്രഖ്യാപനം നടത്താനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.
‘അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്നു’; ബേസില്‍ ജോസഫിന് അഭിവാദ്യങ്ങളെന്ന് കെ സുധാകരൻ
കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നതിനാൽ രണ്ട് ടേമുകളിലായിട്ടാണ് പരീക്ഷ നടന്നത്. 21 ലക്ഷത്തോളം വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷയെഴുതിയെന്നാണ് റിപ്പോർട്ട്. ജയിക്കാൻ 30 ശതമാനം മാർക്ക് ആവശ്യമാണ്. cbse.gov.in. എന്ന ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പരീക്ഷ ഫലം പരിശോധിക്കാൻ സാധിക്കും. parikshasangam.cbse.gov.in എന്ന വെബ്സൈറ്റിൽ നിന്നും പരീക്ഷ ഫലം അറിയാൻ സാധിക്കും.
പരീക്ഷ ഫലം എങ്ങനെ പരിശോധിക്കാം
1. cbse.gov.in. – എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോംപേജിൽ, “CBSE Term 2 Class 10 Result 2022″ – എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3 റോൾ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകുക.
4. റോൾ നമ്പർ നൽകുന്നതോടെ CBSE Term 2 Result കാണാൻ സാധിക്കും.
5. സ്ക്രീനിൽ മാർക്കുകളുടെ വിവരങ്ങളും മാർക്ക് ഷീറ്റും കാണാൻ സാധിക്കും, ഇവർ ഡൗൺലോഡ് ചെയ്യണം.
5. പരീക്ഷ ഫലത്തിൻ്റെ വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാം.
പറഞ്ഞിട്ട് രാജി മതിയെന്ന് ഡി.സി.സി പ്രസിഡന്റ് ; കെ.പി.സി.സിക്ക് പരാതിയുമായി ഒരു വിഭാഗം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : how to check cbse class 10 result 2022 and alternate websites
Malayalam News from Samayam Malayalam, TIL Network