കൗമാരക്കാര്‍ക്ക് വാക്സിന് വിതരണം തിങ്കളാഴ്ച മുതല്‍
അതിനിടെ, 12നും 18നും പ്രായമുള്ള കൗമാരക്കാരില്‍ വാക്സിന് വിതരണത്തിന്റെ ആദ്യ ഘട്ടം തിങ്കളാഴ്ച ആരംഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസര്‍ ബയോണ്‍ടെക് വാക്സിനാണ് കുട്ടികള്‍ക്കായി നല്‍കുന്നത്. ഇത് കുട്ടികളില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പഠനങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. തവക്കല്‍നാ ആപ്പ് വഴി നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട അപ്പോയിന്മെന്റുകള് നല്‍കിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
40 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് ഉടന്‍
40നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൂടി രണ്ടാം ഡോസ് വിതരണം രണ്ടാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാം ഡോസ് നല്‍കുന്നത്. അവര്‍ക്ക് വാക്സിന് എടുക്കേണ്ട സ്ഥലം സമയം എന്നിവ അറിയിക്കുന്ന എസ്എംഎസ് സന്ദേശം ഉടന്‍ ലഭിക്കും. രാജ്യത്ത് ഇതിനകം 17.6 ദശലക്ഷം ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. രാജ്യത്തെ വാക്സിന് സ്വീകരിക്കാന്‍ യോഗ്യരായ 50 ശതമാനത്തിലേറെ ആളുകള്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചു കഴിഞ്ഞു. കൊവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപകമായ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : report says saudi covid-19 rate remains high
Malayalam News from malayalam.samayam.com, TIL Network