പതിനൊന്ന് വയസുള്ള തന്റെ മകളുടെ സുഹൃത്തുക്കളായ 12ഉം 13ഉം വയസുള്ള ആൺകുട്ടികളെയാണ് ക്രിസ്റ്റീന ലൈംഗികമായി ചൂഷണം ചെയ്തത്. വിചാരണയ്ക്കൊടുവിൽ ഇവർ കുറ്റംചെയ്തതായി കണ്ടെത്തുകയായിരുന്നു
പീഡനത്തിനിരയാക്കിയത് 12ഉം 13ഉം വയസുള്ള കുട്ടികളെ
representative image
തന്റെ ഇളയ മകളുടെ സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണ് പ്രതി ഇവരെ പീഡനത്തിനിരയാക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പതിനൊന്ന് വയസുള്ള തന്റെ മകളുടെ സുഹൃത്തുക്കളായ 12ഉം 13ഉം വയസുള്ള ആൺകുട്ടികളെയാണ് ക്രിസ്റ്റീന ലൈംഗികമായി ചൂഷണം ചെയ്തത്. 2017ന്റെ അവസാനത്തിലും 2018ന്റെ ആദ്യമാസങ്ങൾക്കുമിടയിലുള്ള ഘട്ടത്തിൽ കുട്ടികൾ വീട്ടിൽ നിൽക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
‘കുട്ടികൾക്ക് മദ്യവും മയക്കുമരുന്നും നൽകി’
representative image
പ്രായപൂർത്തിയാകാത്ത കുട്ടികൾ വീട്ടിലെത്തിയ സമയത്ത് ക്രിസ്റ്റീന ഇവർക്ക് മദ്യവും കഞ്ചാവ് സത്ത് അടങ്ങിയ മിഠായികളും നൽകിയെന്നാണ് വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. കൂട്ടുകാരുമായുള്ള പാർട്ടിയ്ക്കിടെ മയക്കുമരുന്നുകൾ നൽകിയിരുന്നതായി യുവതിയുടെ മകൾ തന്നെ 2019ൽ കോടതിയിൽ പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കൾ “മദ്യപിക്കാറുണ്ടായിരുന്നെന്നും” കുട്ടി കോടതിയോട് പറഞ്ഞിരുന്നെന്നാണ് റിപ്പോർട്ട്. മദ്യപാനത്തെക്കുറിച്ച് ആരോടും പറയരുതെന്നും ക്രിസ്റ്റീന സംഘത്തോട് പറഞ്ഞിരുന്നു. ഇത് ആരെങ്കിലും അറിഞ്ഞാൽ താൻ കുഴപ്പത്തിലാകുമെന്നും മക്കളെ നഷ്ടപ്പെടുമെന്നും ഇവർ പറഞ്ഞിരുന്നെന്നാണ് കുട്ടി പറയുന്നത്.
ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു
കുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകിയിരുന്ന യുവതി ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡനത്തിനിരയാക്കിയതിന്റെ ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു. പീഡനത്തിനിരയായ കുട്ടികളിലൊരാളുടെ ഫോണിൽ ചിത്രങ്ങൾ കണ്ടെത്തിയതായി സർപി കൗണ്ടി അറ്റോർണി ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. ഫോണിൽ നിന്ന് ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ ക്രിസ്റ്റീന കുട്ടികളോട് ആവശ്യപ്പെട്ടിരുന്നെന്ന് ന്യൂയോർക്ക് പോസ്റ്റും റിപ്പോർട്ട് ചെയ്യുന്നു.
പീഡനക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തി
PHOTO: Sarpy County Sheriff’s Office
ക്രിസ്റ്റീനയ്ക്കെതിരെ ചുമത്തിയ പീഡനക്കേസ് ഉൾപ്പെടെ മൂന്ന് കേസുകളിൽ അവർ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. അതേസമയം മറ്റ് രണ്ട് കേസുകളിൽ അവർ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്തു. കുറ്റവാളിയെന്ന് കണ്ടെത്തിയ കേസുകളിൽ എല്ലാം ചേർത്താണ് അവർക്ക് 64 മുതൽ 102 വർഷം വരെ തടവ് ശിക്ഷ വിധിച്ചത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : nebraska mother sentenced 64 to 102 years in prison in case related to daughter’s friends
Malayalam News from malayalam.samayam.com, TIL Network