Anit George | SPOTLIGHT | Updated: 30 Jun 2021, 04:52:00 PM
നമുക്ക് ചര്‍ച്ച ചെയ്യാം:
ഫൈബറും ദഹനസംബന്ധമായ ആരോഗ്യവും
അലിയാത്ത ഭക്ഷണപദാര്‍ത്ഥങ്ങളെ ചെറുതാക്കിയും ഉദരഭാഗത്തെ നീക്കങ്ങള്‍ സുഗമമാക്കിക്കൊണ്ടും ദഹനസംവിധാനത്തെ പൂര്‍ണ്ണമായും ആരോഗ്യപ്രദമായും ഇരിക്കാൻ ഫൈബര്‍ അഥവാ നാരുള്ള ഭക്ഷണങ്ങള്‍ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിനെ വരെ അത് പുറത്തേക്ക് തള്ളുന്നു. ഇടക്കിടെ വശപ്പിനൊപ്പം വയറുകാളൽ (Hunger Pangs) തോന്നിപ്പിക്കാതിരിക്കൽ, ആരോഗ്യപ്രദമായ ദഹനപ്രക്രിയ നിലനിര്‍ത്തൽ എന്നിങ്ങനെയുള്ള ഒത്തിരി ദീര്‍ഘകാല ഗുണങ്ങളാണ് ഭക്ഷണത്തിൽ ഫൈബര്‍ ഉള്‍പ്പെടുത്തുന്നത് വഴി ലഭിക്കുന്നതെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
എങ്ങനെ ദിനംപ്രതി ഭക്ഷണക്രമത്തിൽ ഫൈബര്‍ വര്‍ധിപ്പിക്കാം എന്നാണോ നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്? വിവിധ പച്ചക്കറികളിലും പഴവര്‍ഗ്ഗങ്ങളിലും ഭക്ഷ്യധാന്യങ്ങളിലുമെല്ലാം ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. എങ്കിലും മുഖ്യാഹാരത്തിലൂടെ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഫൈബര്‍ ഉള്‍പ്പെടുത്തുക എന്നതാണ് ലളിതമായ ഒരു വഴി. നിങ്ങള്‍ ഉപയോഗിക്കുന്ന ധാന്യമാവിനെ കുറിച്ച് തന്നെയാണ് പറയുന്നത്! നിങ്ങളുടെ സാധാരണ മാവ് കൊണ്ടുള്ള ചപ്പാത്തി മാറ്റി Aashirvaad Atta with Multigrains ഉപയോഗിക്കുന്നതിനെ പരിഗണിക്കാം. കാരണം ഗോതമ്പ്, സോയ, കടല, ഓട്ട്സ്, ചോളം, സൈലിയം ഹസ്ക് (psyllium husk) തുടങ്ങിയ ആറ് വ്യത്യസ്ത ധാന്യങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ധാന്യങ്ങള്‍ക്കും അതിന്റേതായ ഗുണങ്ങളും ആരോഗ്യപരമായ നേട്ടങ്ങളുമുള്ളതിനാൽ Aashirvaad Atta with Multigrains ഇവയെ എല്ലാം സംയോജിപ്പിച്ച് കൊണ്ട് ദിനംപ്രതി നിങ്ങളുടെ ഭക്ഷണക്രമത്തിൽ ആവശ്യമായ ഫൈബര്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു.
സമൃദ്ധമായ സംയോജനം ഈ മാവ് കൊണ്ടുണ്ടാക്കുന്ന ചപ്പാത്തിയിൽ ഉയര്‍ന്ന അളവിൽ ഫൈബര്‍ ഉള്‍പ്പെടുത്തുകയും നിങ്ങളിൽ ഒത്തിരി നേരം ഉത്സാഹം നിലനിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ഭക്ഷണത്തിന്റെ രുചി, മൃദുലത എന്നിവയെ ബാധിക്കാതെ തന്നെ കൂടുതൽ പോഷിതമായ ആട്ടയിലേക്കുള്ള മാറ്റം നടപ്പിലാക്കൂ. സാധാരണ ധാന്യമാവിൽ നിന്ന് മള്ട്ടിഗ്രെയിനിലേക്കുള്ള മാറ്റം ദഹനപ്രക്രിയയെ സുഗമമായി നിലനിര്‍ത്തുന്നതിൽ ഗുണകരമായി മാറും. അതോടൊപ്പം അതിലുള്ള അയേണ്‍ പ്രതിരോധിശേഷിയെ പിന്തുണക്കുകയും ചെയ്യും. കൂടാതെ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണം കുറഞ്ഞ ഫൈബര്‍ ഉള്ള ഭക്ഷണത്തേക്കാള്‍ കൂടുതൽ വയര്‍ നിറക്കുന്നതിനാൽ ഈ മാറ്റം നിങ്ങളെ പൂര്‍ണ്ണസംതൃപ്തിയോടെ ഇരിക്കാനും സഹായിച്ചേക്കാം.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലം മുമ്പെങ്ങുമില്ലാത്ത തരത്തിൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കാൻ നമ്മളെ നിര്‍ബന്ധിതരാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദഹനസംബന്ധമായ മികച്ച ആരോഗ്യത്തിന് വേണ്ടിയുള്ള ആരോഗ്യകരമായ ജീവിതശൈലി തെരഞ്ഞെടുക്കുന്നതിനുള്ള ശരിയായ സമയം ഇത് തന്നെയാണ്. ഉയര്‍ന്ന കാര്‍ബ്സ് അടങ്ങിയ ജങ്ക് ഭക്ഷണങ്ങളിൽ നിന്നും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളിൽ നിന്നുമെല്ലാം മാറിനിൽക്കുന്നത് ഒരു തെറ്റായ ഐഡിയയല്ല എന്ന് ഇതുകൊണ്ട് തന്നെയാണ് പറയുന്നത്.
സാധാരണ തരത്തിലുള്ള ദഹനസംവിധാനത്തിന്റെ കാര്യത്തിൽ ഫൈബര്‍ സമൃദ്ധമായ ഭക്ഷണത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ‘Happy Tummy for a Happy You’ ക്യാമ്പയിൻ നടത്തുകയാണ് ബ്രാന്‍ഡ്. ബുദ്ധിമാനത്തെ (IQ) കുറിച്ചും വൈകാരികമാനത്തെ (EQ) കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നിങ്ങളുടെ ദഹനസംബന്ധമായ മാനത്തെ (DQ) കുറിച്ച് അറിയേണ്ട അവസരമാണിത്. നിങ്ങളുടെ ദഹനസംബന്ധമായ ആരോഗ്യത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും ദഹനസംബന്ധമായ മാനം പരിശോധിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ.
ഡിസ്ക്ലെയിമര്: Aashirvaad Atta with Multigrains-ന് വേണ്ടി ടെെംസ് ഇന്റര്‍നെറ്റിന്റെ സ്പോട്ട് ലൈറ്റ് ടീം തയ്യാറാക്കിയതാണ് ഈ ആര്‍ട്ടിക്കിള്‍.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : this is how fiber rich diet improve your digestive health
Malayalam News from malayalam.samayam.com, TIL Network