എന്താണ് എക്സിബിഷനിസം?
മറ്റുള്ളവരെ, പ്രത്യേകിച്ച് അപരിചിതരെ അവരുടെ സമ്മതമില്ലാതെ സ്വന്തം ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ത്വരയാണ് എക്സിബിഷനിസം എന്ന മാനസികാവസ്ഥയുടെ പ്രധാന ലക്ഷണം. ഇതിനെ ഒരു മാനസിക പ്രശ്നമായി തന്നെയാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ കുട്ടികളെ അടക്കം സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുന്നതിലൂടെ ഇവര്‍ക്ക് ഒരു ലൈംഗികാനുഭൂതിയും ലഭിക്കുന്നു.
എക്സിബിഷനിസമുള്ളവര്ക്ക് ചിലപ്പോള്‍ മുതിര്‍ന്നവരെയോ അല്ലെങ്കിൽ കുട്ടികളെയോ ലൈംഗികഭാഗങ്ങള്‍ കാണിക്കാൻ പ്രവണതയുണ്ടാകും. ചിലര്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ഉന്നമിടും എന്നാൽ പലരും ഇക്കാര്യം തുറന്നു സമ്മതിക്കാറുമില്ല. ഈ പ്രവണത ആവര്‍ത്തിക്കുകയാണെങ്കിൽ ഇതിനെ എക്സിബിഷനിസം എന്ന മാനസികരോഗാവസ്ഥയായി തന്നെയാണ് കണക്കാക്കുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നതെന്നും സൈക്കോളജി ടുഡേ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: തുടർച്ചയായി വെടിയുതിർത്തു; ഷിൻസോ ആബെ നിലത്ത് വീണു, അക്രമി പിടിയിൽ
മാനസികപ്രശ്നമാണെങ്കിലും എക്സിബിഷനിസം ഒരു ലൈംഗികവൈകൃതമായി തന്നെ കണക്കാക്കണം എന്നാണ് മാനസികാരോഗ്യ വിദഗ്ധരിൽ പലരും അഭിപ്രായപ്പെടുന്നത്. “പീഡോഫീലിയ ഒരു മാനസികരോഗമാണ്. എന്നാൽ പീഡോഫീലിയ ഉള്ള ബാലപീഡകരെ ശിക്ഷിക്കാറുണ്ട്. അതുപോലെ എക്സിബിഷനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒരു ലൈംഗിക കുറ്റകൃത്യമായി കണക്കാക്കണം.” സൈക്കാര്‍ട്ടിസ്റ്റായ ഡോ. ഹരീഷ് ഷെട്ടി 2018ൽ സമാനമായ മറ്റൊരു സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു.
Also Read: പൊലിഞ്ഞത് 105 ജീവനുകൾ; നടുക്കുന്ന ഓര്‍മകളിൽ പെരുമണ്ണുകാർ; ആ ദുരന്തത്തിന് 34 വയസ്
പൊതുസ്ഥലങ്ങളിലെ നഗ്നതാപ്രദര്‍ശനവും ലൈംഗികപ്രവൃത്തികളും ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും കുറ്റകരമാണ്. കുട്ടികള്‍ക്കെതിരെ ഈ കുറ്റകൃത്യങ്ങൾ നടത്തിയാൽ പോക്സോ വകുപ്പു പ്രകാരവും കേസെടുക്കും. പലപ്പോഴും നഗ്നതാപ്രദര്‍ശനം നടത്തുന്നവര്‍ക്ക് മറുവശത്തുള്ളവര്‍ക്ക് ഉണ്ടാകുന്ന ഞെട്ടലും ഭയപ്പാടുമാണ് ലൈംഗിക ഉത്തേജനം നല്‍കുന്നതെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. സൈക്കോതെറാപ്പിയും മരുന്നുകളും ഉപയോഗിച്ച് ഇത് ചികിത്സിക്കാനും സാധിക്കും.
ശ്രീജിത്ത് രവിയ്ക്ക് സൈക്കോതെറാപ്പി
കേസിൽ പ്രതിയായ നടൻ ശ്രീജിത്ത് രവി ഇത് രണ്ടാം തവണയാണ് സമാനമായ കേസിൽ പ്രതിയാകുന്നത്. മുൻപും നഗ്നതാപ്രദര്‍ശനം സംബന്ധിച്ച് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും നടൻ ഇത് നിഷേധിച്ചിരുന്നു. ശ്രീജിത്ത് രവിയ്ക്ക് മാനസികപ്രശ്നമുണ്ടെന്നും അദ്ദേഹത്തിന് സൈക്കോതെറാപ്പി നൽകുന്നുണ്ടെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ മാനസികരോഗം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.
തൃശൂർ, അയ്യന്തോൾ എസ് എൻ പാർക്കിൽ വെച്ച് ജൂലൈ 4നാണ് ശ്രീജിത്ത് രവി സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചത് എന്നാണ് പരാതി. 14ഉം 9ഉം വയസുള്ള രണ്ട് കുട്ടികളാണ് പരാതിക്കാർ. താൻ മരുന്ന് കഴിക്കാത്തതു കൊണ്ട് ബുദ്ധിമുട്ടുണ്ടെന്നും അതാണ് നഗ്നതാപ്രദർശനം നടത്താൻ കാരണമെന്നുമാണ് ശ്രീജിത്ത് രവി തന്നെ അറസ്റ്റ് ചെയ്ത തൃശൂർ വെസ്റ്റ് പോലീസിനെ അറിയിച്ചത്. എന്നാൽ ജാമ്യം നൽകരുതെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദമാണ് കോടതി അംഗീകരിച്ചത്.
‘ആം ആദ്മിയുടെ’ ഫുൾ പാനൽ, സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ചൂടേറുന്നു
Web Title : what is exhibitionism in psychology keralites searching the disorder following sreejith ravi arrest
Malayalam News from Samayam Malayalam, TIL Network