ദുരിതയാത്രയാണെന്നും ശുചിമുറികളില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും ഭക്ഷണം ഏറെ വൈകിയാണ് നല്‍കിയതെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ദുരിതപൂര്‍ണ്ണമായ യാത്രയെ കുറിച്ച് യാത്രക്കാര്‍ റെയില്‍വെ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഹൈലൈറ്റ്:
- ആന്ധ്രാപ്രദേശിലെ ആളില്ലാത്ത റെയില്‍വെ സ്റ്റേഷനുകളിലും മണിക്കൂറുകളോളം ട്രെയിന്‍ പിടിച്ചിട്ടെന്ന് യാത്രക്കാര്‍
- ട്രെയിന്‍ വരും മണിക്കൂറുകളില്‍ സമയക്രമം വീണ്ടെടുത്ത് യാത്ര തുടരും
Also Read: ‘ഹെല്‍മെറ്റ് എവിടെ സഖാവേ, പെറ്റി അടച്ചേ മതിയാവൂ’; സജി ചെറിയാനോട് ഷോണ്‍ ജോര്‍ജ്
ദുരിതയാത്രയാണെന്നും ശുചിമുറികളില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും ഭക്ഷണം ഏറെ വൈകിയാണ് നല്‍കിയതെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ദുരിതപൂര്‍ണ്ണമായ യാത്രയെ കുറിച്ച് യാത്രക്കാര്‍ റെയില്‍വെ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതി ഉയരുന്നുണ്ട്.
എന്നാല്‍, യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ വൈകിയോടുന്ന ട്രെയിന്‍ വരും മണിക്കൂറുകളില്‍ സമയക്രമം വീണ്ടെടുത്ത് യാത്ര തുടരുമെന്നും റെയില്‍വെ അറിയിച്ചു. നാഗ്പൂര്‍ വരെ കൃത്യമായി സമയക്രമം പാലിച്ചാണ് ട്രെയിന്‍ ഓടിയത്. എന്നാല്‍, അതിനുശേഷമാണ് ട്രെയിന്‍ വൈകിയത്.
Also Read: ഉത്തരാഖണ്ഡില്‍ കനത്ത മഴ; നദിയില്‍ കാര്‍ ഒലിച്ചുപോയി, 9 മരണം
ആന്ധ്രാപ്രദേശിലെ ആളില്ലാത്ത റെയില്‍വെ സ്റ്റേഷനുകളിലും മണിക്കൂറുകളോളം ട്രെയിന്‍ പിടിച്ചിട്ടെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. പുലര്‍ച്ചെ 5.50 ന് ചിറ്റൂരില്‍ എത്തേണ്ട ട്രെയിന്‍ അഞ്ച് മണിക്കൂര്‍ വൈകി 10.50 ന് ആണ് അവിടെ എത്തിയത്. സമയക്രമം അനുസരിച്ച് ഉച്ചയ്ക്ക് 1.52 ന് ട്രെയിന്‍ പാലക്കാട് ജംഗ്ഷനില്‍ എത്തേണ്ടതാണെങ്കിലും നിലവില്‍ ട്രെയിന്‍ വൈകിയോടുന്നതുകൊണ്ട് വൈകിട്ട് ആറ് മണിയാകുമ്പോള്‍ ആയിരിക്കും കേരള എക്സ്പ്രസ് കേരളത്തിലെ ആദ്യത്തെ സ്റ്റേഷനിലെത്തുകയുള്ളൂ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : new delhi trivandrum kerala express running late by five hours
Malayalam News from Samayam Malayalam, TIL Network