പാലക്കാട്ടെ ചിന്തൻ ശിബിരത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം ശംഭു പാൽക്കുളങ്ങര വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വാദം. യുവതിയെ സമ്മർദ്ദത്തിലാക്കി പരാതി പിൻവലിപ്പിക്കാൻ നിലവിൽ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
സ്ത്രീ പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് കൈകഴുകുന്നു; നേതാക്കളുടെ ദുർനടത്തം നിയന്ത്രിക്കാതെ നേതൃത്വം
തനിക്കെതിരെ ഉയർന്ന പരാതി വ്യാജമെന്നാണ് ശംഭു പാൽക്കുളങ്ങര പറയുന്നത്. പരാതിക്കു പിന്നിൽ യൂത്ത് കോൺഗ്രസിലെ സഹപ്രവർത്തകരാണെന്നാണ് ശംഭു ആരോപിക്കുന്നത്. മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ പുറത്താക്കിയതെന്നും ശംഭു ഒരു ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞു.
ചിന്തൻ ശിബിരത്തിനിടെയുണ്ടായ പീഡന പരാതി വലിയ ചർച്ചയായല്ലോ എന്ന ചോദ്യത്തോട് അതൊരു ചെറിയ ചർച്ച മാത്രമാണ് എന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരിക്കുന്നത്. താൻ വിഷയം പഠിച്ചിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
‘ചിന്തൻ ശിബിരത്തിലെ പീഡന പരാതി ചെറിയ രീതിയിൽ മാത്രമേ ചര്ച്ചയായുള്ളൂ’; വനിതാ നേതാവിൻ്റെ പരാതി നിസാരവത്കരിച്ച് കെ സുധാകരൻ
പരാതി സംഘടനയ്ക്കുള്ളിൽ ഒതുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിട്ടുണ്ട്. അത്തരമൊരു പരാതിയുണ്ടെങ്കിൽ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്നു മാത്രമല്ല ആ പരാതി പോലീസിന് പാർട്ടി തന്നെ കൈമാറുമെന്നും സതീശൻ പറഞ്ഞു. യാതൊരു സമ്മർദ്ദങ്ങൾക്കും വഴിപ്പെടരുതെന്നും പരാതിപ്പെടണമെന്നുമാണ് നിലപാട്. പരാതി നൽകിയിട്ടില്ലെങ്കിൽ എഴുതി വാങ്ങി പോലീസിന് നൽകാനാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാലക്കാട്ടെ സിപിഎം നേതാവും എംഎൽഎയുമായ പി കെ ശശിക്കെതിരെ പീഡന പരാതി ഉയരുകയും പോലീസിന് കൈമാറാത്ത ഘട്ടം എത്തുകയും ചെയ്തപ്പോൾ രൂക്ഷ വിമർശനം നടത്തിയിരുന്ന യൂത്ത് കോൺഗ്രസ് നേതൃത്വം ഇപ്പോൾ സിപിഎമ്മിനെ പഴിച്ച് രക്ഷപെടാനുള്ള ശ്രമത്തിലാണ്.
‘വനിതാ നേതാവിൻ്റെ പീഡന പരാതിക്ക് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ’; പരാതി വ്യാജമെന്ന് വിവേക് നായർ
“യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പോലീസും കോടതിയുമില്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാൽ നടപടിക്രമങ്ങൾ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യും.” “സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മീഷനുകൾ ഉളള സിപിഎം, യൂത്ത് കോൺഗ്രസ്സിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ല.” എന്നാണ് ഇന്നലെ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ യൂത്ത് കോൺഗ്രസ് പറയുന്നത്. ഇത് യൂത്ത് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ആണെന്നാണ് ഉയരുന്ന വിമർശനം.
സംഭവം വിവാദമായതോടെ തനിക്കു നേരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് പറയുന്നത്. ശംഭു മോശമായി പെരുമാറിയെന്ന് തിരുവനന്തപുരത്തു നിന്നുള്ള വനിതാ നേതാവ് പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത് ലൈംഗിക അതിക്രമം അല്ലെന്നാണ് യുവതി പറയുന്നത്. പരാതിയിൽ നിന്നും പിന്മാറാൻ യുവതിക്ക് സമ്മർദ്ദം ഉണ്ടെന്നുള്ള ആരോപണം നിലവിൽ ശക്തമാണ്. ഇതിനിടെയാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഒന്നാം ക്ലാസുകാരിയുടെ മുന്നില് വച്ച് പിതാവിനെ ഡിവൈ.എസ്.പി മര്ദ്ദിച്ചു
Web Title : kerala youth congress leader shambu palkulangara alias vivek h nair rejects complaint regarding alleged assault bid during chintan shivir
Malayalam News from Samayam Malayalam, TIL Network