Mary T | Samayam Malayalam | Updated: Jul 8, 2022, 2:10 PM
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാര്‍ട്ടി പോരാടുന്നത്. ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്- കോടിയേരി.
‘മറ്റൊരു മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് തീരുമാനിക്കും. സജി ചെറിയാന് രാജിവെച്ചത് സന്ദര്‍ഭോചിതമായിട്ടാണ്. അദ്ദേഹം ഉയര്‍ത്തിപിടിച്ചത് ഉന്നത ജനാധിപത്യ മൂല്യം. പ്രസംഗത്തില്‍ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജി. വീഴ്ച സംഭവിച്ചെന്ന് സജി ചെറിയാന് തന്നെ മനസിലാക്കി. സജി ചെറിയാന് രാജി വെച്ചതോടെ പ്രശ്നങ്ങള്‍ അപ്രസക്തമായി’, കോടിയേരി കൂട്ടിച്ചേര്‍ത്തു.
‘ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാര്‍ട്ടി പോരാടുന്നത്. ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് പാര്‍ട്ടി ഭരണഘടനയിലുണ്ട്’, കോടിയേരി സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പറഞ്ഞു.
Also Read: ‘ഹെല്‍മെറ്റ് എവിടെ സഖാവേ, പെറ്റി അടച്ചേ മതിയാവൂ’; സജി ചെറിയാനോട് ഷോണ്‍ ജോര്‍ജ്
സജി ചെറിയാന് കൈകാര്യം ചെയ്ത വകുപ്പുകള്‍ വിഭജിക്കുന്ന കാര്യം മുഖ്യമന്ത്രിയാണ് തീരുമാനിക്കുകയെന്ന് കോടിയേരി പറഞ്ഞു. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടി നിര്‍ദേശം നല്കി. സജി ചെറിയാന് എംഎല്‍എ സ്ഥാനവും രാജിവെയ്ക്കുമോയെന്ന ചോദ്യത്തിന് പ്രതിപക്ഷം ഉന്നയിക്കുന്നതിന് അനുസരിച്ച് ആരെങ്കിലും എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടുണ്ടോയെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇക്കാര്യങ്ങളില്‍ പാര്‍ട്ടിക്ക് നിലപാടുണ്ട്. അതനുസരിച്ചാണ് നടപടി എടുത്തിട്ടുള്ളതെന്ന് കോടിയേരി പ്രതികരിച്ചു. അവെയ്ലബിള് സെക്രട്ടേറിയറ്റ് യോഗത്തില്‍ സജി ചെറിയാന് രാജി സന്നദ്ധ അറിയിച്ചിരുന്നു. പാര്‍ട്ടി തീരുമാനം വരാത്തതിനാലാണ് അദ്ദേഹം മാധ്യമങ്ങളോട് പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നാം ക്ലാസുകാരിയുടെ മുന്നില്‍ വച്ച് പിതാവിനെ ഡിവൈ.എസ്.പി മര്‍ദ്ദിച്ചു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : kodiyeri balakrishnan’s statement on saji cheriyan’s resignation
Malayalam News from Samayam Malayalam, TIL Network