കറുവാപ്പട്ട മരത്തിന്റെ തടിയിലെ തോലില്‍ നിന്നും ചെത്തിയെടുത്താണ് കറുവാപ്പട്ട ഇന്ന് കാണുന്ന രീതിയില്‍ ലഭിക്കുന്നത്. ഇത് ഉണക്കി ചുരുട്ടിയെടുത്ത് സറ്റിക്ക് രൂപത്തിലാക്കിയാണ് വിപണിയിലെത്തുന്നത്. ഇത്തരം സ്റ്റിക്ക് പൊടിച്ചാണ് കറുവാപ്പട്ട പൗഡര്‍ നിര്‍മ്മിക്കുന്നത്.
കറുവാപ്പട്ടയുടെ ഗുണങ്ങള്‍
കറുവാപ്പട്ട ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. സ്മൂത്തി ഉണ്ടാക്കുന്നതിലായാലും അതുപോലെ, റൈസ് ഐറ്റംസിലായാലും ഇത്തരത്തില്‍ കറുവാപ്പട്ട ചേര്‍ക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
1. ആന്റിഓക്സിഡന്റ്സ്
കറുവാപ്പട്ടയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡാമേജ് പറ്റിയ കോശങ്ങളെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്തുന്നതിനും അതുപോലെ, അണുക്കള്ക്കെതിരേയും ഇത് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെ പോളിഫെനോള്സാണ് ഇതിനെല്ലാം സഹായിക്കുന്നത്. മറ്റ് ഏത് സുഗന്ധവ്യജ്ഞനങ്ങളേക്കാളും അധികം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നത് കറുവാപ്പട്ടയിലാണ്.
2. ആന്റിഇന്‍ഫ്ലമേറ്ററി പ്രോപര്‍ട്ടി
ഇതില്‍ ധാരാളം ആന്റിഇന്‍ഫ്ലമേറ്ററി പ്രോപര്‍ട്ടീസ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനും അതുപോലെ, ടിഷ്യൂ ഡാമേജസ് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്ന് അസുഖങ്ങള്‍ വരുവാനുള്ള സാധ്യതയും കുറവാണ്.
3. ഹൃദ്രോഗങ്ങള്‍ വരുന്നത് തടയുന്നു
ഹൃദ്രോഗങ്ങള്‍ കുറച്ച് നല്ല ആരോഗ്യം നിലനിര്‍ത്തുവാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ ദിവസേന ഒരു ഗ്രാം കറുവാപ്പട്ട കഴിക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കുവാന്‍ സാധിക്കും എന്നാണ് പറയുന്നത്. അതുപോലെ ഇതിന് ശരീരത്തിലെ കോളസ്ട്രോള്‍ ലെവല്‍ കുറയ്ക്കുവാനും ശേഷിയുണ്ട്. ഇതിനായി ദിവസേന 120 മില്ലി ഗ്രാം കറുവാപ്പട്ട പൊടി കഴിക്കുന്നത് നല്ലതാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
4.ഹോര്‍മോണ്‍ ഇന്‍സുലിന്‍ സെസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു
നമ്മളുടെ ശരീരത്തിലെ എനര്‍ജി ലെവലും അതുപോലെ മെറ്റബോളിസവും മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്ന ഒന്നാണ് ഇന്‍സുലിന്‍ എന്നത്. നമ്മളുടെ രക്തത്തിലെ ഷുഗര്‍ കോശങ്ങളിലേയ്ക്ക് നീക്കം ചെയ്യപ്പെടേണ്ടത് അനിവാര്യമായ കാര്യമാണ്. എന്നാല്‍ പലരിലും ഇന്‍സുലിന്‍ റസിസ്റ്റന്‍സ് നടക്കുന്നതിനാല്‍ ഈ പ്രവര്‍ത്തനം നല്ലരീതിയില്‍ നടക്കാറില്ല. ഇതാണ് ഇന്‍സുലിന്‍ റസിസ്റ്റന്‍സ്. ഇത്തരത്തില്‍ ഇന്‍സുലിന്‍ റസിസ്റ്റന്‍സ് നടക്കുന്നത് ടൈപ്പ് 2 ഡയബറ്റ്സിലേയ്ക്ക് നയിക്കുന്നുണ്ട്.
5. രക്തത്തിലെ ഷുഗര്‍ ലെവല്‍ കുറയ്ക്കുന്നു
കറുവാപ്പട്ടയില്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കുവാന്‍ സാധിക്കുന്ന പ്രോപര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. നമ്മള് ഭക്ഷണം കഴിച്ചതിനുശേഷം ഗ്ലൂക്കോസിന്റെ അളവ് രക്തത്തില്‍ കൂടുന്നത് തടയുവാന്‍ ഇത് സഹായിക്കുന്നുണ്ട്. മനുഷ്യരില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കറുവാപ്പട്ട ഉപയോഗിക്കുന്നതിലൂടെ ഒരാളുടെ ശരീരത്തിലെ പത്ത് മുതല്‍ 29 ശതമാനത്തോളം ഷുഗര്‍ ലെവല്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നുണ്ട്.
6. ഓര്‍മ്മശക്തി കൂട്ടുവാന്‍ സഹായിക്കുന്നു
പലതരത്തിലുള്ള ഞരമ്പ് രോഗങ്ങളെ മെച്ചപ്പെടുത്തി തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുവാന്‍ ഇത് സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് അല്‍ഷിമേഴ്സ് ബാധിച്ചവരില്‍ കുറച്ച് ഇംപ്രൂവ്മെന്റ് കാണിക്കുവാനും ഇത് സഹായിക്കുന്നുണ്ട്.
Web Title : health benefits of cinnamon powder
Malayalam News from Samayam Malayalam, TIL Network