Sumayya P | Samayam Malayalam | Updated: Jul 8, 2022, 2:37 PM
മസ്കത്ത് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്.
വലിയ ഒരുക്കങ്ങൾ ആണ് പാർക്കിൽ തയ്യാറാക്കിയിരിക്കുന്നത്. 3.2 കിലോമീറ്റർ നീളത്തിൽ സ്പോർട്സ്, സൈക്കിൾപാത ആണ് നിർമ്മിച്ചിരിക്കുന്നത്. കാൽനടക്കാർക്കും സൈക്കിളുകൾക്കുമായി പ്രത്യോക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള ഗെയിമുകൾ, ഓവർഹെഡ് ബ്രിഡ്ജുകൾ, വ്യായാമ ഉപകരണങ്ങൾ ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കായിക വിനേദങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ പാർക്കുകളിൽ നല്ല പിച്ചുകൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. സ്കേറ്റ്ബോർഡിങ് റാമ്പുകൾ, കഫേകൾ, പ്രാർഥനമുറികൾ എന്നിവ ഇവിടെ നിർമ്മിക്കും. ചെറിയ കടകൾ ഉണ്ടാക്കാൻ ആവശ്യമായ സ്ഥലങ്ങൾ പാർക്കിങ് ഏരിയകൾ എന്നിവയെല്ലാം ഇവിടെ ഉണ്ടാകും. രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യമേഖലയുമായി സഹകരിച്ച് സമൂഹത്തിന് കൂടുതൽ സേവനങ്ങൾ നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റി ഓക്സിഡന്റൽ ഒമാനുമായി പാർക്ക് നിർമ്മിക്കാൻ ആവശ്യമായ കരാറിൽ ഏർപ്പെട്ടു.
ബസ് ഡ്രൈവറുടെ അശ്രദ്ധ ; തലനാരിഴക്ക് ജീവൻ രക്ഷപെട്ടു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : 2 400 square meters park will built in seeb wilayat muscat governorate
Malayalam News from Samayam Malayalam, TIL Network