ഹൈലൈറ്റ്:
- പ്രതിഷേധ പ്രകടനങ്ങളില്‍ പ്രവാസികള്‍ പങ്കെടുക്കുന്നത് അംഗീകരിക്കാനാവില്ല
- കുവൈറ്റിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല
കുവൈറ്റ് സിറ്റി: നാട്ടിലെ പോലെ പ്രതിഷേധങ്ങളും പ്രകടനങ്ങളും കാണുമ്പോള്‍ ആവേശം മൂത്ത് കൂടെ കൂടുന്ന ശീലമുള്ളവര്‍ ജാഗ്രതൈ! കുവൈറ്റില്‍ അത്തരം പ്രതിഷേധ പ്രകടനത്തില്‍ പങ്കാളിയായാല്‍ അത് കഴിഞ്ഞ ഉടനെ നാട്ടിലേക്ക് വിമാനം കയറേണ്ടിവരും.
രാജ്യത്തെ സ്ഥിരം പ്രതിഷേധ വേദിയായ ഇറാദ സ്ക്വയറിലോ മറ്റെവിടെയെങ്കിലുമോ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന പ്രവാസികളെ സത്വര നാടുകടത്തലിന് വിധേയമാക്കാനാണ് കുവൈറ്റ് ഭരണകൂടത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ആഭ്യന്തര മന്ത്രി ശെയ്ഖ് തമര് അല്‍ അലി പോലിസിന് നല്‍കിക്കഴിഞ്ഞതായും അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
Also Read: അബുദാബിയില്‍ 200 കോടി ഡോളറിന്റെ പെട്രോ കെമിക്കല്‍ പദ്ധതിയുമായി റിലയന്‍സ്
രാജ്യത്തിന്റെ ഭരണ കൂടത്തിന്റെ തീരുമാനങ്ങള്ക്കെതിരായോ പൊതു താല്പര്യത്തിന് വിരുദ്ധമായോ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന രീതിയിലോ പൊതു ധാര്മികതയ്ക്കെതിരായോ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പ്രവാസികള്‍ പങ്കെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ രാജ്യത്ത് പുരോഗമിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന് ക്യാംപയിനെതിരേ ഇറാദ സ്ക്വയറില്‍ നടന്ന പ്രതിഷേധ പ്രകടത്തില്‍ പങ്കെടുത്ത ഒരു ജോര്‍ദാന്‍ പ്രവാസിയെ കുവൈറ്റ് നാട്ടിലേക്ക് കയറ്റി അയച്ചിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തിന് എതിരേ പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിലാണ് ഇയാളെ നാടുകടത്തിയത്. കുവൈറ്റിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ താമസം വിനാ നാട്ടിലേക്ക് അയക്കാനാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തെറ്റ് തിരുത്തി ക്ഷമ ചോദിച്ച് വിസ്മയയുടെ സഹോദരൻ!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kuwait announced expatriates participating in protest will be deported soon
Malayalam News from malayalam.samayam.com, TIL Network