കണ്ണൂര്‍ സർവകലാശാല വിസിയുടെ ശുപാര്‍ശ തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയാണ് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഗവർണർ മടക്കിയത്.
ഹൈലൈറ്റ്:
- കണ്ണൂര്‍ വിസിയുടെ ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചു.
- ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയാണ് മടക്കിയത്.
- 72 ബോര്‍ഡുകളിലേക്കുള്ള പട്ടികയാണ് നല്‍കിയിരുന്നത്.
‘നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’; പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസ മന്ത്രി
ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കുകയും അദ്ദേഹം അത് അനുവദിച്ച് വിസിക്ക് തിരിച്ച് അയക്കുകയുമായിരുന്നു കീഴ്വഴക്കം. ഇത് ഇത്തവണ പാലിക്കപ്പെട്ടില്ല. വിസിയോട് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദീകരണവും തേടിയിട്ടുണ്ട്. ഗവര്‍ണറെ മറികടന്നു കഴിഞ്ഞ വര്‍ഷം നടത്തിയ നോമിനേഷനുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു അന്നത്തെ ഹര്‍ജി.
കഴുത്തറക്കാനുള്ള സിപിഎമ്മിൻ്റെ ആഗ്രഹം ഗാന്ധി പ്രതിമയുടെ കഴുത്തറത്ത് തീര്‍ത്തു: കെ സുധാകരന്
ചാന്‍സലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നാണ് അന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് ആണെന്ന ഗവര്‍ണറുടെ സത്യവാങ്മൂലം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.
കൊവിഡ് ബാധിച്ച് മരിച്ച ഫ്രഞ്ച് പൗരന് കിടങ്ങൂരിൽ അന്ത്യവിശ്രമം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : governor arif mohammad khan rejected recommendation of kannur university vice chancellor on board of studies members appointment
Malayalam News from Samayam Malayalam, TIL Network