ഹൈലൈറ്റ്:
- അശ്ലീല ഉള്ളടക്കം ഒരാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യണം
- ട്വിറ്ററിന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്
- 10 ദിവസത്തിനകം മറുപടി നല്‍കണം
ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല ഉള്ളടക്കങ്ങളും അസഭ്യമായ ഉള്ളടക്കങ്ങളും ഒരാഴ്ച്ക്കകം നീക്കം ചെയ്യണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ട്വിറ്റർ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് 10 ദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷന് ചെയർപേഴ്സൺ വ്യക്തമാക്കി.
Also Read : ‘പോയി ചത്തോ’ സ്കൂള്‍ ഫീസ് സംബന്ധിച്ച് പരാതിപ്പെട്ട രക്ഷിതാക്കളോട് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി
വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷന് കത്തയച്ചിട്ടുണ്ട്. ട്വിറ്ററിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ട്വിറ്ററിനെതിരേ നേരത്തെയും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് കമ്മീഷണർക്ക് അയച്ച കത്തിൽ രേഖ ശർമ ചൂണ്ടിക്കാട്ടുന്നു.
നേരത്തെകുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ പേരിൽ ട്വിറ്ററിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ട്വിറ്ററിന് രാജ്യത്തെ നിയമപരിരക്ഷ നഷ്ടപ്പെട്ടശേഷം നേരിടേണ്ടിവരുന്ന നാലാമത്തെ കേസാണിത്. ഡൽഹി പോലീസ് സൈബർ സെല്ലാണു ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എൻസിപിസിആറിന്റെ (നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്) പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Also Read : 500 ഓളം ഭീഷണി കോളുകള്‍; എഐഎഡിഎംകെ മുൻമന്ത്രിയുടെ പരാതിയിൽ ശശികലക്കെതിരെ കേസ്
ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയതിൽ ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് തൊട്ട് പിന്നാലെയാണ് അശ്ലീല ഉള്ളടക്കങ്ങളുടെ പേരിലും ട്വിറ്ററിന് രാജ്യത്ത് നിയമനടപടി നേരിടേണ്ടി വരുന്നത്.
അനിൽ കാന്ത് ഐപിഎസ് സംസ്ഥാന പോലീസ് മേധാവി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ncw chairperson rekha sharma written to twitter
Malayalam News from malayalam.samayam.com, TIL Network