സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ വെട്ടിക്കുറച്ചതിനു ശേഷവും പല സ്ഥലങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതീകാത്മക ചിത്രം Photo: The Times of India/File
ഹൈലൈറ്റ്:
- ഒരാഴ്ച കൂടി കടുത്ത നിയന്ത്രണങ്ങള്‍
- ഇളവുകള്‍ ടിപിആആര് 6 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രം
- നാലു മേഖലകളായി തിരിച്ചു നിയന്ത്രണങ്ങള്‍
നേരത്തെ 24നു മുകളിൽ ടിപിആര്‍ ഉള്ള മേഖലകളിൽ മാത്രമാണ് ട്രിപ്പിള്‍ ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നത്. ഇന്നു മുതൽ 12നും 18നും ഇടയിൽ ടിപിആറുള്ള മേഖലകളിൽ ലോക്ക് ഡൗണായിരിക്കും. ആറിനും പന്ത്രണ്ടിനും ഇടയിൽ ടിപിആറുള്ള മേഖലകളിൽ സെമി ലോക്ക് ഡൗൺ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറിൽ താഴെ ടിപിആര്‍ ഉള്ള മേഖലകളിൽ മാത്രമായിരിക്കും കൂടുതൽ ഇളവുകള്‍ അനുവദിക്കുക.
Also Read: എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം: ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍
സംസ്ഥാനത്ത് ടിപിആര്‍ കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ ഒരാഴ്ച കടി നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ നാലു മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതെങ്കിലും ഓരോ മേഖലകളിലും നല്കുന്ന ഇളവുകള്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.
Also Read: മൂന്നാം തരംഗം മുന്നിൽ കണ്ട് പ്രകടനങ്ങളും റാലികളും അനുവദിക്കരുത്: ബോംബെ ഹൈക്കോടതി
അതേസമയം, കൊവിഡ് 19 ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പ്രാദേശിക ലോക്ക് ഡൗൺ മാത്രം മതിയെന്നും ഇക്കാര്യം ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു പടുത ചോദിച്ചു… കിട്ടിയതോ പുത്തൻവീട്! ബാബുവും കുടുംബവും ഹാപ്പി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala to implement tougher restrictions for a week as higher tpr a major concern in a few areas
Malayalam News from malayalam.samayam.com, TIL Network