ഹൈലൈറ്റ്:
- നിലപാട് കടുപ്പിച്ച് ഇന്ത്യ
- ഇന്ത്യൻ നിര്‍മിത വാക്സിനുകള്‍ യൂറോപ്യൻ കൊവിഡ് സര്‍ട്ടിഫിക്കറ്റിൽ ഉള്‍പ്പെടുത്തണം
- ചര്‍ച്ച തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍
ജൂലൈ ഒന്നു മുതൽ യൂറോപ്യൻ യൂണിയൻ്റെ ഡിജിറ്റൽ കൊവിഡ് 19 സര്‍ട്ടിഫിക്കറ്റ് അഥവാ ഗ്രീൻ പാസ് നിലവിൽ വരാനിരിക്കേയാണ് പുതിയ നീക്കം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇതുവഴി ക്വാറൻ്റൈനിൽ നിന്ന് ഇളവു നല്‍കും. ഈ സര്‍ട്ടിഫിക്കറ്റിന് ഇന്ത്യയിൽ അംഗീകാരം നല്കണമെങ്കിൽ ഇന്ത്യൻ നിര്‍മിത വാക്സിനുകള്‍ക്കു കൂടി യൂറോപ്യൻ യൂണിയൻ അംഗീകാരം നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം.
Also Read: സംസ്ഥാനത്ത് ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങള്‍; ടിപിആര്‍ 18 കടന്നാൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ
ഓക്സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് യൂറോപ്യൻ യൂണിയൻ അംഗീകാരമുണ്ട്. ഇതേ വാക്സിൻ തന്നെയാണ് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. എന്നാൽ വാക്സിൻ്റെ അനുമതിയ്ക്കു വേണ്ടി യൂറോപ്യൻ യൂണിയനെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തടസ്സങ്ങളില്ലെന്നും നിര്‍മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഓ അദാര്‍ പൂനാവലാ വ്യക്തമാക്കി. ഒരു മാസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: പിന്നാലെ പോയത് സ്വർണമില്ലെന്ന് അറിഞ്ഞു തന്നെ; ലക്ഷ്യമിട്ടത് അർജുനെ കൈകാര്യം ചെയ്യാൻ: സൂഫിയാൻ
നിലവിൽ യൂറോപ്യൻ യൂണിയൻ കൊവിഡ് സര്‍ട്ടിഫിക്കറ്റിൽ നാലു വാക്സിനുകള്‍ക്കാണ് അംഗീകാരമുള്ളത്. ഓക്സ്ഫഡ് – ആസ്ട്രസെനക്ക വാക്സിനായ വാക്സെവ്രിയ, ഫൈസര്‍ വാക്സിൻ (കോമിര്‍നാറ്റി), മോഡേണ വാക്സിൻ (സ്പൈക്ക് വാക്സ്), ജോൺസൺ ആൻ്റ് ജോൺസൺ വികസിപ്പിക്കുന്ന ജാൻസെൻ വാക്സിൻ എന്നിവയാണിത്. ഇന്ത്യയിൽ വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെങ്കിലും ലോകാരോഗ്യസംഘടനയുടെ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് കൊവാക്സിൻ പട്ടികയിൽ ഉള്‍പ്പെടുത്താത്തത്.
വിഷയം യൂറോപ്യൻ യൂണിയൻ അധികൃതരുമായും ജി 20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
ഒരു പടുത ചോദിച്ചു… കിട്ടിയതോ പുത്തൻവീട്! ബാബുവും കുടുംബവും ഹാപ്പി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : india says no to european union covid 19 certificate until eu approves covishield and covaxin
Malayalam News from malayalam.samayam.com, TIL Network