ഹൈലൈറ്റ്:
- ജൂഡോ പരിശീലനത്തിനിടെ കുട്ടിയെ നിലത്തെറിഞ്ഞു
- ഗുരുതരമായി പരിക്കേറ്റ 7 വയസുകാരന് ദാരുണാന്ത്യം
- അബോധാവസ്ഥയിൽ കഴിഞ്ഞത് 70 ദിവസം
ഏപ്രിൽ 21നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ കുട്ടി കോമയിലായിരുന്നെന്നാണ് റിപ്പോർട്ട്. നിരവധി അവയവങ്ങൾ തകരാറിലായ കുട്ടിയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ആരംഭിച്ചിരുന്നു. കുട്ടിയെ നിരവധി തവണ നിലത്തെറിഞ്ഞ പരിശീലകൻ മറ്റു കുട്ടികളോടും ഏഴു വയസുകാരനെ നിലത്തെറിയാൻ ആവശ്യപ്പെടുകയായിരുന്നു.
തലവേദനിയ്ക്കുന്നതായി കുട്ടി പരിശീലകനോട് പറഞ്ഞെങ്കിലും അത് കാര്യമാക്കാതെ ഇയാൾ കുട്ടിയെ നിലത്തേക്ക് എറിയുന്നത് തുടരുകയായിരുന്നു. കുട്ടിയിൽ നിന്ന് പ്രതികരണം ഇല്ലാതെയാകുന്നതുവരെ പരിശീലകൻ ഇത് തുടർന്നിരുന്നെന്നാണ് റിപ്പോർട്ട്. പിന്നീട് കുട്ടിയെ സെൻട്രൽ തായ്ചുങ് നഗരത്തിലെ ഫെങ് യുവാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ അറുപതിലധികം വയസുള്ള പരിശീലകനെതിരെ കേസ് എടുത്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടിയെ ഗുരുതരമായി പരിക്കേൽപ്പിച്ചതിനും ശാരീരിക അക്രമണത്തിനുമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കുട്ടി മരിച്ചതോടെ ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയേക്കും. പോലീസ് കസ്റ്റഡിയിലെടുത്ത പരിശീലകന് വന്‍തുക കെട്ടിവച്ച ശേഷം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
Also Read : പിന്നാലെ പോയത് സ്വർണമില്ലെന്ന് അറിഞ്ഞു തന്നെ; ലക്ഷ്യമിട്ടത് അർജുനെ കൈകാര്യം ചെയ്യാൻ: സൂഫിയാൻ
താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ഇത് സാധാരണ ജൂഡോ പരിശീലനത്തിന്റെ ഭാഗമാണെന്നുമാണ് പരിശീലകൻ പറയുന്നത്. അമ്മയുടെ സഹോദരനൊപ്പമായിരുന്നു കുട്ടി ജൂഡോ പരിശീലനത്തിന് എത്തിയിരുന്നത്. കുട്ടിക്ക് പരിശീലനം അപകടകരമാണെന്ന് വാദിച്ച ഇയാൾ അപകടകരമായ പരിശീലന ദൃശ്യങ്ങള്‍ അമ്മയെ കാണിക്കുന്നതിനായി ചിത്രീകരിച്ചിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒരു പടുത ചോദിച്ചു… കിട്ടിയതോ പുത്തൻവീട്! ബാബുവും കുടുംബവും ഹാപ്പി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : taiwan boy thrown 27 times during judo class die
Malayalam News from malayalam.samayam.com, TIL Network