Teena Mathew | Samayam Malayalam | Updated: Jul 15, 2022, 3:52 PM
ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലുള്ള റായിഗഡ് പ്രൈമറി സ്കൂളിലെ ശിവേന്ദ്ര സിംഗ് എന്ന അധ്യാപകന്റെ യാത്രയയ്പ്പാണ് ആളുകളുടെ കണ്ണ് നിറച്ചിരിക്കുന്നത്. ട്വിറ്ററിലൂടയാണ് വീഡിയോ പുറത്ത് വന്നത്.
ഹൈലൈറ്റ്:
- ഉത്തര്‍പ്രദേശില്‍ നിന്നുള്ള വീഡിയോയാണിത്
- അധ്യാപകനെ കെട്ടി പിടിച്ച് കരയുകയാണ് വിദ്യാര്‍ത്ഥികള്‍
ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലുള്ള റായിഗഡ് പ്രൈമറി സ്കൂളിലെ ശിവേന്ദ്ര സിംഗ് എന്ന അധ്യാപകന്റെ യാത്രയയ്പ്പാണ് ആളുകളുടെ കണ്ണ് നിറച്ചിരിക്കുന്നത്. അധ്യാപകന് കെട്ടിപിടിച്ച് പൊട്ടി കരയുകയാണ് വിദ്യാര്‍ത്ഥികള്‍. ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. കരയണ്ട, ഞാന്‍ വേഗം തിരിച്ച് വരാമെന്ന് അധ്യാപകന് പറഞ്ഞിട്ടും കുട്ടികള്‍ സങ്കടം സഹിക്കാന്‍ കഴിയുന്നില്ല.
അധ്യാപകനൊപ്പം നടന്ന് സ്കൂളിന്റെ വാതില്‍ വരെ കുട്ടികള്‍ പോകുന്നതും വീഡിയോയില്‍ കാണാം. കെട്ടി പിടിച്ച് പൊട്ടികരയുന്ന വിദ്യാര്‍ത്ഥികളെ പിടിച്ച് മാറ്റാന്‍ മറ്റ് അധ്യാപകരും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി റായിഗഡ് പ്രൈമറി സ്കൂളിലെ അധ്യാപകനാണ് ഇദ്ദേഹം. സ്ഥലം മാറ്റം വന്നതോടെയാണ് ഇദ്ദേഹം ഈ സ്കൂളില്‍ നിന്ന് പോകാന്‍ തീരുമാനിച്ചത്. വ്യത്യസ്തമായ അധ്യാപന ശൈലിയിലൂടെയാണ് ശിവേന്ദ്ര സിംഗ് കുട്ടികളുടെ മനസ്സില്‍ ഇടം പിടിച്ചത്. മറ്റ് അധ്യാപകരെ പോലെ ശാസിച്ചും ചീത്ത പറഞ്ഞുമല്ല ഇദ്ദേഹം അവരെ പഠിപ്പിച്ചിരുന്നത് അതുകൊണ്ട് തന്നെയാണ് കുട്ടികള്‍ക്ക് ഇത്രയും അധികം സങ്കടവും.
2018ലാണ് അദ്ദേഹം സഹ അധ്യാപകനായി ഈ സ്കൂളില്‍ പ്രവേശിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയും പലതരം കളികളിലൂടെയുമാണ് അദ്ദേഹം കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കിയിരുന്നത്. കുട്ടികള്‍ കുറവായിരുന്ന ഈ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ എണ്ണം കൂടാനും ഈ അധ്യാപകന് ഒരു കാരണമായിരുന്നു. എപ്പോഴും കുട്ടികള്‍ക്കൊപ്പമാണ് ഈ അധ്യാപകനെ കണ്ടിരുന്നത്. കുട്ടികള്‍ വിട്ടിട്ട് പോകുന്നതില്‍ വലിയ സങ്കടമുണ്ടെന്നും അദ്ദേഹം പറയുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : uttar pradesh teachers farewell video goes viral on social media
Malayalam News from Samayam Malayalam, TIL Network