എന്താണ് ക്ലോസ്ട്രോഫോബിയ?
വളരെ ഇടുങ്ങിയ വഴികളോട്, അതുപോലെതന്നെ പ്രദേശങ്ങള്‍, റൂം എന്നിവയോടെല്ലാം തന്നെ ഒരാള്‍ക്ക് തോന്നുന്ന ഭയമാണ് ക്ലോസ്ട്രോഫോബിയ എന്നത്. ചിലര്‍ക്ക് അടഞ്ഞ മുറിയില്‍ ഇരിക്കുവാന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് അടിപ്പാതയിലൂടെ അതുപോലെ, ടണല്‍ എന്നിവയിലൂടെയെല്ലാം സഞ്ചരിക്കുവാന്‍ ഭയം തോന്നുന്നവരുണ്ട്. ഇത്തരം ഭയങ്ങളെയെല്ലാം തന്നെ ക്ലോസ്ട്രോഫോബിയ എന്ന് വിശേഷിപ്പിക്കാം.
എന്തെല്ലാം കാര്യങ്ങള്‍ ഒരാളില്‍ ഇത്തരം ഭയം ഉണ്ടാക്കുന്നുണ്ട്?
ചെറിയ കാറില്‍ സഞ്ചരിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്, അതുപോലെ, ഇടുങ്ങിയ ഗുഹകളിലൂടെ സഞ്ചരിക്കുന്നത്, എംആര്‍െഎ സ്കാനിംഗിന് കയറ്റുമ്പോള്‍ ആകപ്പാടെ അങ്കലാപ്പ് അനുഭവപ്പെടുന്നത്, അതുപോലെ ചിലര്‍ക്ക് വിമാനത്തില്‍ കയറുവാന്‍ വളരെ ഭയം തോന്നും അത്. ജനാല ഇല്ലാത്ത ചെറിയ റൂമില്‍ പെട്ടുപോകപമ്പോള് എല്ലാം ഇത്തരം ഫോബിയ ഉള്ളവരില്‍ ഭയവും അസ്വസ്ഥതകളും അനുഭവപ്പെടുവാന്‍ തുടങ്ങും.
ഇതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?
ഇത്തരം അവസ്ഥയില്‍ പെടുന്ന ഒരു വ്യക്തിക്ക് നന്നായി ഭയവും ഒപ്പം വിയര്‍ക്കുവാനും ആരംഭിക്കും. ചിലര്‍ക്ക് നെഞ്ചുവേദനിക്കുന്നതുപോലെ അനുഭവം ഉണ്ടയേക്കാം. നല്ലപോലെ ഹൃദയമിടിപ്പ് കൂടുകയും ചെയ്യും.
അമിതമായി ടെന്‍ഷന്‍ കൂടുമ്പോള്‍ വയറുവേദനയും അതുപോലെ വയറ്റീന്ന് പോകുവാനുള്ള ടെന്റന്‍സിയും ഉണ്ടാകാറുണ്ട്. ശ്വാസം മുട്ടുന്ന അനുഭവവും ചിലര്‍ക്ക് മൊത്തത്തില്‍ അനങ്ങുവാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായെന്ന് വരാം. ചിലര്‍ക്ക് തൊണ്ട വരണ്ടുപോകുന്നത് പോലെയും അതുപോലെ, മുടന്ത് എന്നിവയും അനുഭവപ്പെടുന്നു.
അമിതമായി ഭയം വേട്ടയാടപ്പെടുമ്പോള്‍ ഉറക്കെ കരയുവാനും താന്‍ അപകടത്തില്‍ പെട്ടതായുമുള്ള അനുഭൂതിയെല്ലാം അനുഭവപ്പെടാറുണ്ട്. ചിലര്‍ തലകറങ്ങി വീഴുകയും ചെയ്യുന്നു. ചിലര്‍ക്കാകട്ടെ ഛര്‍ദ്ദിക്കുവാനുള്ള തോന്നലും കൂടുതലായിരിക്കും.
ചിലരില്‍ വൈകാരികമായിട്ടുള്ള ലക്ഷണങ്ങളും കരണ്ടെന്നിരിക്കാം അതായത്, മൊത്തത്തില്‍ നിയന്ത്രണം വിട്ട് പോകുന്ന അവസ്ഥ. അതുപോലെ, എന്താണാവോ സംഭവിക്കുക, എന്തെങ്കിലും സംഭവിക്കുമോ എന്നിങ്ങനെയുള്ള ഭയം, ആകാംഷ, മരിക്കുവാന്‍ പോകുന്നതുപോലെ തോന്നല്‍, ആരെങ്കിലും വരുന്നചതുപോലെയോ, അല്ലെങ്കില്‍ മരിക്കും, കൊല്ലും എന്നിങ്ങനെയുള്ള അനുഭൂതിയും ചിലരില്‍ അനുഭവപ്പെടാറുണ്ട്.
Web Title : claustrophobia meaning in malayalam what is it symptoms causes and treatment
Malayalam News from Samayam Malayalam, TIL Network