Sumayya P | Samayam Malayalam | Updated: Jul 15, 2022, 4:59 PM
അനുവദനീയമല്ലാത്ത സ്ഥലത്ത് ഗ്രില്ലിങ് നടത്തിയാൽയാലും പിഴ അടക്കേണ്ടി വരും
Also Read: വിദേശികൾക്ക് പ്രിയങ്കരമായ രാജ്യങ്ങൾ; 12ാം സ്ഥാനം കരസ്ഥമാക്കി ഒമാൻ, മറ്റ് ജി.സി.സി രാജ്യങ്ങളുടെ റാങ്ക് പരിശോധിക്കുമ്പോൾ ഒമാൻ ആണ് മുന്നിൽ
നിലവിൽ ഫ്ലാറ്റിന്റെ ബാൽക്കണിയിലും ജനലിലും വസ്ത്രം ഉണക്കാനിടുന്നത് നിയമ ലംഘനം ആണ്. 100 മുതൽ 300 ദിനാൽ വരംയാണ് പിഴ ലഭിക്കുക. ഇതാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. 500 ദിനാർ ആക്കിയാണ് ഇത് ഉയർത്തിയിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള നിർദ്ദേശം കുവെെറ്റ് മുൻസിപാലിറ്റി നൽകി കഴിഞ്ഞു. ബാൽകണിിൽ തുണികൾ വിരിക്കുന്നത് കെട്ടിടങ്ങളുടേയും നഗരത്തിന്റെയും ഭംഗി നഷ്ടപ്പെടുത്തും. കൂടാതെ ബാൽക്കണിയിൽ ഫർണിച്ചറുകളും മറ്റു അനാവശ്യ സാധനങ്ങൾ കൂട്ടിയിടുന്നതും നിയമ ലംഘനം ആയാണ് കാണുന്നത്.
Also Read: യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷൻ ഇനി ഓൺലെെനിൽ
കൂടാതെ അനുവദനീയമല്ലാത്ത സ്ഥലത്ത് ഗ്രില്ലിങ് നടത്തുന്നതും വലിയ കുറ്റമാണ്. നഗരത്തിലെ തെരുവുകൾ, പൊതുപാർക്കുകൾ, വാട്ടർഫ്രണ്ടുകൾ, സ്ക്വയറുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങലിൽ എല്ലാം ഗ്രില്ലിങ് നടത്തുന്നത് വലിയ കുറ്റമാണ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് 5000 ദിനാർ ആണ് പിഴ ഈടാക്കും. കാർപെറ്റ് പോലുള്ള വസ്തുക്കൾ റോഡിൽ കഴുകിയിടുന്നതും ഫർണിച്ചറുകൾ കൂട്ടിയിടുന്നതും വലിയ കുറ്റമായി കാണുന്നു.
ഒരു മണിക്കൂറിൽ 50 ചിത്രങ്ങൾ; അത്ഭുതം സൃഷ്ടിച്ച് നിസു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : kuwait says drying clothes on the balcony the fine will be 500 dinars
Malayalam News from Samayam Malayalam, TIL Network