കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതിയെ കാണാതായതായി ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചത്. പത്ത് മാസത്തോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് യുവതിയെ കണ്ടെത്തിയിരിക്കുന്നത്.
ഹൈലൈറ്റ്:
- യുവതിക്കെതിരെ ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു
- മൂന്ന് മക്കളെ ഉപേക്ഷിച്ചാണ് യുവതി പോയത്
- ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചത് അന്വേഷണത്തെ വഴി മുട്ടിച്ചു
കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. താനൂർ പോലീസിലാണ് ബന്ധുക്കൾ പരത്തി നൽകിയത്. ആദ്യം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ ശ്രമം നടത്തിയെങ്കിലും ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചത് അന്വേഷണത്തെ വഴി മുട്ടിച്ചു. പിന്നീട് പോലീസ് യുവതി പബ്ജിക്ക് അടിമയാണെന്നും ഇത് വഴി യുവാവുമായി പരിചയത്തിലായെന്നും കണ്ടെത്തി.
ഇന്‍സ്റ്റാഗ്രാം വഴി വ്യാജ ഐഡിയുണ്ടാക്കി അപമാനിച്ചു; 25കാരനായ യുവാവ് അറസ്റ്റില്‍
യുവതിയോടൊപ്പമുള്ള തമിഴ്നാട് സ്വദേശിയുടെ ഫോൺ കേന്ദ്രീകരിച്ച് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്. തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയിൽ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയത്. നേരത്തെയും സമാനരീതിയിൽ യുവതി ഒളിച്ചോടിയപ്പോൾ പോലീസ് തിരികെയെത്തിക്കുകയായിരുന്നു. മൂന്ന് മക്കളെ ഉപേക്ഷിച്ച് പോയ യുവതിയെ താനൂരിൽ തിരികെയെത്തിച്ച ശേഷം മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് റിമാൻഡ് ചെയ്തു.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ചാലിയാറിൽ ജലനിരപ്പ് ഉയർന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : report on mother of three arrested in eloping with pubg friend leaving children
Malayalam News from Samayam Malayalam, TIL Network