എന്താണ് മങ്കി പോക്സ്?
വസൂരിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ് മങ്കി പോക്സിൻ്റെ ലക്ഷണങ്ങൾ. മങ്കി പോക്സ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതോടെയാണ് രോഗബാധയുണ്ടാകുന്നത്. പേരിൽ പോക്സ് ഉണ്ടെങ്കിലും ചിക്കൻപോക്സുമായി മങ്കി പോക്സിനു ബന്ധമൊന്നുമില്ല.
1958ലാണ് മങ്കി പോക്സ് രോഗം കണ്ടെത്തിയത്. ലാബുകളിൽ ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലായിരുന്നു മങ്കിപോക്സ് രോഗം കണ്ടെത്തിയത്. ഇതാണ് മങ്കി പോക്സ് എന്ന പേരിനു പിന്നിലുള്ള കാരണവും. എന്നാൽ ഈ വൈറസിൻ്റെ ഉറവിടം കുരങ്ങുകൾ തന്നെയാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം, ആഫ്രിക്കയിലെ തുരന്നു തിന്നുന്ന വർഗത്തിൽപ്പെട്ട ജീവികളും കുരങ്ങുകളും ഈ വൈറസിൻ്റെ വാഹകരാകാൻ സാധ്യതയുണ്ടെന്നാണ് സിഡിസി പറയുന്നത്.
1970ലാണ് ആദ്യമായി മനുഷ്യരിൽ ഈ രോഗം കണ്ടെത്തുന്നത്. 2022ൽ മങ്കി പോക്സ് വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനു മുൻപ് പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളലായിരുന്നു രോഗം കണ്ടെത്തിയത്. ഈ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്തിട്ടുള്ളവർക്കും രോഗബാധിത മേഖലകളിൽ നിന്നെത്തിച്ച മൃഗങ്ങളുമായി ഇടപഴകിയവർക്കും മുൻപും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read: മങ്കി പോക്സ്: കോട്ടയം ജില്ലയിൽ 2 പേർ നിരീക്ഷണത്തിൽ
ശരിയായ ചികിത്സ നൽകിയാൽ അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് മങ്കി പോക്സ് മരണകാരണമാകുക. രോഗിയുമായി മുഖാമുഖം വരിക, രോഗിയുടെ വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്ക തുടങ്ങയവ ഉപയോഗിക്കുക, പിപിഇ കിറ്റ് ധരിക്കാതെ രോഗിയുമായി അടുത്ത് ഇടപഴകുക, രോഗം ബാധിച്ചയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ രോഗം മറ്റുള്ളവരിലേയ്ക്കും പടരാം.
എന്താണ് കുരങ്ങുപനി?
അതേസമയം, കുരങ്ങുപനി ഇന്ത്യയിൽ കൂടുതൽ സാധാരണമാണ്. ഇക്കൊല്ലം വയനാട്ടിൽ അടക്കം കുരങ്ങുപനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നറിയപ്പെടുന്ന ഈ രോഗം ആദ്യമായി കണ്ടെത്തിയത് കര്‍ണാടകയിലാണ്. ചെള്ളുകൾ വഴിയാണ് രോഗം മനുഷ്യരിലേയ്ക്ക് എത്തുന്നത്. ദക്ഷിണേന്ത്യയാണ് ഈ രോഗത്തിൻ്റെ സ്വാഭാവികമായ കേന്ദ്രം. ഫ്ലാവിവിറൈഡേ എന്ന വൈറസാണ് രോഗത്തിനു കാരണമാകുന്നത്. യെല്ലോ ഫീവര്‍, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നത് ഇതേ വൈറസ് തന്നെയാണ്. കുരങ്ങുകളുടെ ശരീരത്തിൽ വളരുന്ന ചെള്ളുകൾ വഴിയാണ് രോഗം മനുഷ്യരിലേയ്ക്ക് എത്തുന്നത്.
Also Read: മങ്കി പോക്സ്: രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച?
പ്രതിവര്‍ഷം ദക്ഷിണേന്ത്യയിൽ 500 പേര്‍ക്കെങ്കിലും രോഗം ബാധിക്കുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരിൽ 5 ശതമാനത്തോളം പേ മരണപ്പെടുന്നുണ്ടെന്നുമാണ് കണക്കുകൾ. വനപ്രദേശങ്ങളോടു ചേന്ന് കന്നുകാലികളെ വളത്തുന്ന കര്‍ഷകര്‍, ആദിവാസികൾ, പ്ലാൻ്റേഷൻ തൊഴിലാളികൾ തുടങ്ങിയവര്‍ക്കാണ് രോഗം ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രമയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുകയാണ്: മുല്ലപ്പള്ളി രാമചന്ദ്രൻ
Web Title : difference between monkeypox and monkey fever symptoms causes and details
Malayalam News from Samayam Malayalam, TIL Network