ഇന്നുച്ചയ്ക്ക് ശേഷമാണ് നഗരത്തെ നടുക്കിയ അപകടം ഉണ്ടായത്. ഒമ്പതോളം പേരെ രക്ഷപെടുത്തി പുറത്തെത്തിച്ചു. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്
ഹൈലൈറ്റ്:
- പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു
- ദുഃഖമറിയിച്ച് പ്രധാനമന്ത്രിയും ഡൽഹി മുഖ്യമന്ത്രിയും
- പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് പ്രധാനമന്ത്രി
ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡൽഹി പോലീസും ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതെ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ അപകടത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ച് രംഗത്തെത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കൂടാതെ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. അപകടമേഖലയിൽ നടക്കുന്ന രക്ഷാപ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അഞ്ച് പേരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കെജ്രിവാൾ ട്വീറ്റിലൂടെ വ്യക്തമാക്കി.
ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 25 കോടി രൂപ…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : report on godown wall collapsed five lost life at capital city
Malayalam News from Samayam Malayalam, TIL Network