ശരീരത്തിന്റെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി പ്രധാനമാണ്. ഇത് ഗര്‍ഭധാരണത്തിനും ഏറെ അത്യാവശ്യമാണ്. ഇതെക്കുറിച്ചറിയൂ.
വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി ഒരു ഫാറ്റ് സോലുബിള്‍ വൈറ്റമിന്‍ ആണ്. അതായത് കൊഴുപ്പില്‍ അലിയുന്ന ഒന്നാണിത്. വൈറ്റമിന്‍ എ,ഡി,കെ,ഇ എന്നിവയാണ് ഫാറ്റ് സോലുബില്‍ വൈറ്റമിനുകള്‍. ബാക്കിയുള്ളവ വാട്ടര്‍ സോലുബിള്‍ വൈറ്റമിനാണ്. ഗര്‍ഭിണികളാകാന്‍ ശ്രമിയ്ക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഇതേറെ പ്രാധാന്യമുള്ള ഒന്നു തന്നെയാണ്. ഇതിന്റെ കുറവ് ഈ രണ്ടു കൂട്ടരിലും പ്രശ്‌നമുണ്ടാക്കുന്നു. സൂര്യപ്രകാശം നമ്മുടെ ചര്‍മത്തില്‍ പതിയ്ക്കുമ്പോള്‍ പ്രോ വൈറ്റമിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇവിടെ നിന്നും ലിവറിലും പിന്നീട് കിഡ്‌നിയിലും പോയാണ് ഈ വൈറ്റമിന്‍ ശരിയായി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്.
ഓവറികളുടെ ആരോഗ്യത്തിന്
നമ്മുടെ ഓവറികളുടെ ആരോഗ്യത്തിന് ഇതേറെ നല്ലതാണ്. അണ്ഡാശയത്തിലെ ഫോളിക്കിളുകളുടെ ഉല്‍പാദനത്തിനും വളര്‍ച്ചയ്ക്കും ഇതേറെ അത്യാവശ്യമാണ്. ഈ ഫോളിക്കിളുകളിലാണ് ഗര്‍ഭധാരണത്തിന് അടിസ്ഥാനമായ അണ്ഡം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. അണ്ഡം ബീജവുമായി ചേര്‍ന്നാണ് ഭ്രൂണമാകുന്നതും പിന്നീട് കുഞ്ഞാകുന്നതും. ഇതു പോലെ ഈസ്ട്രജന്‍, ഈസ്ട്രാഡിയോള്‍, പ്രൊജസ്‌ട്രോണ്‍ തുടങ്ങിയ പല ഹോര്‍മോണുകള്‍ക്കും വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. ഇതുപോലെ പുരുഷനില്‍ ആന്‍ഡ്രോജന്‍ ഉല്‍പാദനത്തിനും ബീജോല്‍പാദത്തിനും ഇവ പൂര്‍ണമായി വളരുന്നതിനും വൈററമിന്‍ ഡി ആവശ്യമാണ്.
പല സ്ത്രീകള്‍ക്കും
പല സ്ത്രീകള്‍ക്കും എന്‍ഡോമെട്രിയത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം. ഇത് ഗര്‍ഭധാരണത്തില്‍ പ്രശ്‌നമുണ്ടാകാം. എന്‍ഡോമെട്രിയം ആരോഗ്യത്തോടെയെങ്കില്‍ മാത്രമേ ഇംപ്ലാന്റേഷന്‍, അതായത് ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുന്ന അവസ്ഥ ശരിയായി നട്കകൂ. എന്‍ഡോമെട്രിയോസിസ് പോലുളള പ്രശ്‌നങ്ങള്‍ക്കെല്ലാം വൈറ്റമിന്‍ ഡി ആവശ്യമാണ്. അതായത് ഈ രീതിയില്‍ ഇത് ഗര്‍ഭം ധരിയ്ക്കാന്‍ അത്യാവശ്യമായി വരുന്നു.
പിസിഒഎസ്
ഇതു പോലെ പിസിഒഎസ് പ്രശ്‌നങ്ങളുള്ളവരിലും ഗര്‍ഭധാരണം ബുദ്ധിമുട്ടാണ്. ഇത്തരം അവസ്ഥയുള്ളവരില്‍ ആ അവസ്ഥയ്ക്ക് സഹായകമാണ് ഈ വൈറ്റമിന്‍. ഇവര്‍ക്ക് വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ നല്‍കുന്നു. ഇത്തരം അവസ്ഥയുള്ളവരില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് പ്രശ്‌നങ്ങളുണ്ടാകുന്നു. ഇതിന് പരിഹാരമായി വൈററമിന്‍ ഡി സഹായിക്കുന്നു. ഇവ കിഡ്‌നി, ലിവര്‍ പ്രവര്‍ത്തനങ്ങളെ കൃത്യമായി നടക്കാന്‍ സഹായിക്കുന്നതാണ് കാരണം. ഇതിലൂടെ ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കും.
സപ്ലിമെന്റുകള്‍
വൈറ്റമിന്‍ ഡി ഭക്ഷണത്തിലൂടെ ലഭിയ്ക്കാന്‍ ഏറെ പ്രയാസമാണ്. ഇതു കുറഞ്ഞ തോതിലേ ശരീരം ആഗിരണം ചെയ്യുന്നുള്ളൂ. സൂര്യപ്രകാശം തന്നെയാണ് വഴി. ഇതിലൂടെ ലഭ്യമല്ലെങ്കില്‍ സപ്ലിമെന്റുകള്‍ നല്‍കുന്നു. ഇതിന്റെ ഡോസ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രകാരം വേണം, കഴിയ്ക്കാന്‍. ഇത് സാധാരണ ആഴ്ചയില്‍ ഒന്നു വീതം ആഴ്ചയില്‍ ഒന്നെല്ലാം കൊടുക്കാറുണ്ട്. ഇത് എട്ടാഴ്ച വരെ നല്‍കുന്നു. അളവു കൂടിയാലും പ്രശ്‌നമാണ്. ഇതാണ് ഡോക്ടറുടെ നിര്‍ദേശം പ്രധാനമാകുന്നത്.
വൈറ്റമിന്‍ ഡി സ്പ്ലിമെന്റുകള്‍
ഗര്‍ഭകാലത്ത് വൈറ്റമിന്‍ ഡി സ്പ്ലിമെന്റുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം സ്വീകരിക്കുക. വൈറ്റമിന്‍ ഡി കുറവെങ്കില്‍ കുഞ്ഞിന്റെ എല്ലിന് പ്രശ്‌നമുണ്ടാകാം. കാരണം വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ ശരീരത്തിന് കാല്‍സ്യം വലിച്ചെടുക്കാന്‍ സാധിയ്ക്കില്ല. ഇതുപോലെ ഗര്‍ഭകാല ബിപി, പ്രമേഹം എന്നിവ കുറയ്ക്കാനും പ്രസവ ശേഷം അമിത രക്തപ്രവാഹം തടയാനുമെല്ലാം ഈ വൈറ്റമിന്‍ ഡി ഏറെ പ്രധാനം തന്നെയാണ്. വൈറ്റമിന്‍ ഡി കുറവ് ടെസ്റ്റിലൂടെയാണ് കണ്ടെത്താന്‍ സാധിയ്ക്കുക. ഇത് നടത്തി ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം വൈറ്റമിന്‍ എടുക്കുക. ഇത് ഇന്‍ജക്ഷന്‍ രൂപത്തിലും ലഭിയ്ക്കുന്നു. ദിവസവും 4 വാള്‍നട്ട് കഴിച്ചാല്‍….
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how vitamin d deficiency affects pregnancy
Malayalam News from malayalam.samayam.com, TIL Network