Teena Mathew | Samayam Malayalam | Updated: Jul 21, 2022, 4:01 PM
നാസയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ച മഴവില്ല് നിറത്തിലുള്ള പ്ലൂട്ടോയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ അതിശയിപ്പിക്കുന്നത്.
ഹൈലൈറ്റ്:
- പ്ലൂട്ടോയുടെ ഉപരിതലങ്ങള്‍ വ്യത്യസ്തമാണ്
- സൗരയൂഥത്തിലെ കുള്ളൻഗ്രഹമാണ് പ്ലൂട്ടോ
ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ന്യൂ ഹൊറൈസണ്‍സ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത് ഗ്രഹത്തിന്റെ പ്രദേശങ്ങളെ സൂക്ഷമമായി കാണിക്കുന്നതിന് സൃശ്ടിച്ചതാണെന്ന് ഏജന്‍സി പറഞ്ഞു. ‘പ്ലൂട്ടോ യഥാര്‍ത്ഥത്തില്‍ നിറങ്ങളുടെ ഒരു അമ്പരിപ്പിക്കുന്ന ഗ്രഹമല്ല- ഈ വിവര്‍ത്തനം ചെയ്ത വര്‍ണ്ണ ചിത്രം ന്യൂ ഹൊറൈസണ്‍സ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത് ഗ്രഹത്തിന്റെ വ്യത്യസ്ത പ്രദേശങ്ങള്‍ തമ്മിലുള്ള നിരവധി സൂക്ഷ്മമായ വര്‍ണ്ണ വ്യത്യാസങ്ങള്‍ ഉയര്ത്തിക്കാട്ടുന്നതിനാണ തലക്കെട്ടോടു കുടിയാണ് ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്ത് വിട്ടത്.
പ്ലൂട്ടോയുടെ ഉപരിതലങ്ങള്‍ വ്യത്യസ്തമാണ്. യൂറോപ്പിലേത് പോലെയുള്ള പര്‍വ്വതനിരകള്‍, താഴ്വരകള്‍, പഴയതും പുതിയതുമായ മഞ്ഞു മൂടിയ സമതലങ്ങള്‍, മണ്‍കൂനകള്‍, വ്യത്യസ്തമായ ഭൂപ്രദേശങ്ങള്‍ എന്നിവ പ്ലൂട്ടോയിലുണ്ട്. രസകരമായ നിരവധി ചിത്രങ്ങള്‍ നാസ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. വര്‍ണാഭമായ പ്ലൂട്ടോയുടെ ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ രസകരമായ കമന്റുകളിട്ടിരിക്കുന്നത്. സൗരയൂഥത്തിലെ ഒരു കുള്ളൻഗ്രഹമാണ് പ്ലൂട്ടോ. കൈപ്പർ വലയത്തിൽ ആദ്യമായി കണ്ടെത്തിയ പദാർത്ഥമാണ് പ്ലൂട്ടോ. 1930-ൽ അമേരിക്കകാരനായ ക്ലൈഡ് ടോംബോഗ് ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്. 2006 ജനുവരി 19ന് വിക്ഷേപിച്ച ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശപേടകമാണ് ഈ ചിത്രം പകർത്തിയത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : photo of rainbow pluto by nasa has goes viral on social media
Malayalam News from Samayam Malayalam, TIL Network