ഒരു കോടിയിൽപ്പരം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തത്. വിദേശത്ത് നിന്നെത്തിയെ മൂന്ന് പേരെ പിടികൂടിയെന്ന് അധികൃതർ
പ്രതീകാത്മക ചിത്രം. PHOTO: Reuters
ഹൈലൈറ്റ്:
- കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട
- ഒരു കോടി വിലവരുന്ന സ്വർണ്ണം പിടികൂടി
- മൂന്ന് പേരെ അറസ്റ്റ് ചെയ്തു
വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശി ഷാഫി, മലപ്പുറം സ്വദേശി ലുക്മാൻ എന്നിവരാണ് പിടിയിലായതെന്ന് ഏഷ്യാനെറ്റ് ന്യസ് റിപ്പോർട്ട് ചെയ്തു. 1.32 കിഗ്രാം സ്വർണം അടിവസ്ത്രത്തിലാണ് കടത്തുകയായിരുന്നു മുസ്തഫ.
Also Read : പിന്നാലെ പോയത് സ്വർണമില്ലെന്ന് അറിഞ്ഞു തന്നെ; ലക്ഷ്യമിട്ടത് അർജുനെ കൈകാര്യം ചെയ്യാൻ: സൂഫിയാൻ
സോക്സിനുള്ളിലും ധരിച്ച പാന്റിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കിയുമാണ് ഇവർ സ്വർണമിശ്രിതം കടത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. സ്വർണമിശ്രിതത്തിന് പുറമെ സ്വർണ ചെയിനും ഇവരിൽ നിന്ന് പിടിച്ചെടുത്തുട്ടുണ്ട്. കരിപ്പൂർ സ്വർണ്ണക്കടത്തും ക്വട്ടേഷൻ സംഘങ്ങൾ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതും ചർച്ചയാകുന്നതിനിടെയാണ് ഒരു കോടി വിലവരുന്ന സ്വർണ്ണം പിടികൂടിയിരിക്കുന്നത്.
യൂറോപ്യൻ യൂണിയനോട് കടുപ്പിച്ച് കേന്ദ്രസർക്കാർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : gold seized from karipur airport three arrested
Malayalam News from malayalam.samayam.com, TIL Network