ഏറ്റവും വലിയ സവിശേഷത ഫോണിന്റെ ബാറ്ററി തന്നെയാണ്
ലക്ക്നൗ: സാംസങ് ഗ്യാലക്സി എഫ് 22 ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. ജൂലൈ ആറാം തിയതി ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ലോഞ്ചിങ് ദിവസ പ്രഖ്യാപനത്തിന് പുറമെ ഫോണിന്റെ ഡിസൈനും സാംസങ് പരിചയപ്പെടുത്തിയിട്ടുണ്ട്.
ഗ്യാലക്സി എഫ് 22 ന്റെ സവിശേഷതകള്‍
6.4 ഇഞ്ച് സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലെയിലാണ് സാംസങ് ഗ്യാലക്സി എഫ് 22 എത്തുന്നത്. 90 ഹേര്‍ട്സ് ആണ് റിഫ്രഷ് റേറ്റ്. എച്ച്.ഡി പ്ലസ് ദൃശ്യമികവും ഡിസ്പ്ലെയില്‍ ലഭിക്കുന്നു. ഉപയോക്താക്കളെ ആകര്‍ഷിക്കും വിധമുള്ള ഡിസൈനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ക്വാഡ് (നാല്) ക്യാമറയാണ് ബഡ്ജറ്റ് ഫ്രണ്ട്ലിയായ ഫോണില്‍ വരുന്നത്. പ്രധാന ക്യാമറ 48 മെഗാ പിക്സലാണ് (എം.പി). മറ്റ് ക്യാമറകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി സാംസങ് പുറത്തു വിട്ടിട്ടില്ല. എങ്കിലും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒ.ഐ.എസ്) അടക്കമുള്ള സവിശേഷതകള്‍ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍. എട്ട് എം.പി അള്‍ട്ര വൈഡ്, രണ്ട് എം.പി ഡെപ്ത് സെന്‍സര്‍, രണ്ട് എം.പി മൈക്രൊ ഷൂട്ടര്‍ എന്നിവയാണ് മറ്റ് ക്യാമറ സവിശേഷതകള്‍.
ഫ്രണ്ട് ക്യാമറ 13 എം.പിയായിരിക്കും. ഏറ്റവും വലിയ സവിശേഷത ഫോണിന്റെ ബാറ്ററി തന്നെയാണ്. 6,000 എം.എ.എച്ചിന്റെ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഫോണ്‍ ഫോര്‍ ജിയാണോ, ഫൈവ് ജിയാണോ എന്നതില്‍ വ്യക്തതയില്ല. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാര്ട്ടിലൂടെയും, സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോണ്‍ വാങ്ങാന്‍ സാധിക്കും.
Also Read: Vivo Y51A 64GB: Specifications, price: വിവോ വൈ51എ 6ജിബി പതിപ്പ്, വിലയും സവിശേഷതകളും