ഗ്രൂപ്പിൽ നിന്നും വാട്ട്സാപ്പ് ചാറ്റുകൾ പുറത്തായ സംഭവത്തെ കോൺഗ്രസും യൂത്ത് കോൺഗ്രസും ഗൗരവത്തോടെയാണ് കാണുന്നതെന്ന് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
ഹൈലൈറ്റ്:
- യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി.
- യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാർക്ക് സസ്പെൻഷൻ.
- എസ് എം ബാലു, എൻ എസ് നുസൂർ എന്നിവരെയാണ് സംസ്പെൻഡ് ചെയ്തത്.
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ച സംഭവം; രണ്ട് അധ്യാപകർ അറസ്റ്റിൽ
സസ്പെൻഷൻ നടപടി വാട്ട്സാപ്പ് ചാറ്റ് ചോർന്ന സംഭവത്തിലാണോ എന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ഇരുവരും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയിരുന്നുവെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലെതിരെ ഇരുവരും ദേശീയ നേതൃത്വത്തിനെതിരെ പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിൽ വിരുദ്ധ ചേരിയിലാണ് എൻ എസ് നുസൂറും എസ് എം ബാലുവും.
ഗ്രൂപ്പിൽ നിന്നും വാട്ട്സാപ്പ് ചാറ്റുകൾ പുറത്തായ സംഭവത്തെ കോൺഗ്രസും യൂത്ത് കോൺഗ്രസും ഗൗരവത്തോടെയാണ് കാണുന്നതെന്ന് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാട്ട്സാപ്പ് ചാറ്റുകൾ പുറത്ത് പോയതിൽ യൂത്ത് കോൺഗ്രസിൽ അമർഷം ശക്തമാണ്. 12 സംസ്ഥാന നേതാക്കൾ ദേശീയ അധ്യക്ഷന്‍ കത്തയച്ചു. 4 വൈസ് പ്രസിഡന്റ്മാരും 4 ജനറൽ സെക്രട്ടറിമാരും 4 സെക്രട്ടിറിമാരും കത്തിൽ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ നേതൃത്വം വിഷയത്തിൽ നടപടി സ്വീകരിച്ചത്. ഔദ്യോഗിക ഗ്രൂപ്പിൽ നിന്ന് നിരന്തരമായി ചാറ്റുകൾ ചോരുകയാണെന്നാണ് ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നുണ്ട്.
ഡിവൈഎഫ്ഐയുടെ പരാതി എസ്പിക്ക് കൈമാറി; സുധാകരനും സതീശനുമെതിരെ കേസെടുക്കണോ എന്ന് പരിശോധിക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ കെ എസ് ശബരീനാഥൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ നിർദേശം നൽകുന്ന തരത്തിലുള്ള സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിരുന്നു. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള ആശയം തൻ്റേത് ആയിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുന്നതിനിടെ ശബരീനാഥൻ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസിൻ്റെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ താൻ തന്നെയാണ് ഈ ആശയം പങ്കുവച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
സുധാകരനും സതീശനുമെതിരെ ഡിവൈഎഫ്ഐയ്യുടെ പരാതി; അന്വേഷണത്തിന് നിർദേശം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : two youth congress state vice presidents suspended
Malayalam News from Samayam Malayalam, TIL Network