യൂത്ത് കോൺഗ്രസ് നടത്തിയത് വധശ്രമം. ഗൂഢാലോചനയിൽ കെ സുധാകരനും വിഡി സതീശനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐയുടെ പരാതി. ഡിജിപിക്ക് ലഭിച്ച പരാതി പോലീസ് ആസ്ഥാനത്തെ സ്പെഷൽ സെൽ എസ്പിക്ക് കൈമാറി
ഹൈലൈറ്റ്:
- ഡിവൈഎഫ്ഐയുടെ പരാതി എസ്പിക്ക് കൈമാറി
- കേസെടുക്കണമോയെന്ന് പരിശോധിക്കും
- പരാതി സുധാകരനും സതീശനുമതെിരെ
ഡിജിപിക്ക് ലഭിച്ച പരാതി പോലീസ് ആസ്ഥാനത്തെ സ്പെഷൽ സെൽ എസ്പിക്ക് കൈമാറി. കേസെടുക്കണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു. പോലീസ് മേധാവിക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജാണ് പരാതി നൽകിയത്. കേസെടുക്കണം എന്നാവശ്യപ്പെട്ട് സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും വികെ സനേജ് വ്യക്തമാക്കിയിരുന്നു.
Also Read : കോടതി ഉത്തരവിനു പിന്നാലെ കേസെടുത്ത് പോലീസ്; ഇ പി ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ
ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. ‘ഇപ്പോഴുള്ള പ്രതികൾ മാത്രമല്ല. ഗുണ്ടകളെ വിമാനത്തിൽ അയച്ചവർ ആരെന്നും അന്വേഷിക്കണം. ഡിസിസിയിൽ നിന്നാണ് വിമാന ടിക്കറ്റ് എടുത്തു നൽകിയത്. പുറത്തായ വാട്സാപ് ചാറ്റ് യൂത്ത് കോൺഗ്രസ് നിഷേധിച്ചിട്ടില്ല. ക്രിമിനലുകളെ തള്ളിപ്പറയുന്നതിനു പകരം എന്റെ കുട്ടികൾ എന്നു വിളിച്ച് ആശ്ലേഷിക്കുകയാണു കെ സുധാകരൻ ചെയ്തതെന്നും വികെ സനോജ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം വലിയതുറ പോലീസ് ആണ് കേസെടുത്തത്. വധശ്രമം, ഗൂഢാലോചന എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ അനിൽ കുമാർ, വി എം സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Also Read : തന്റെ മുന്നിൽവച്ച് ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; കഞ്ചാവ് അടിപ്പിച്ചു, സെക്സ് വീഡിയോ കാണാൻ നിർബന്ധിച്ചു; ശ്യാമിലിയുടെ ഡയറിയിൽ ഗുരുതര ആരോപണങ്ങൾ
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും കണ്ണൂർ സ്വദേശികളുമായ ഫർസീൻ മജീദ്, ആർ കെ നവീൻ കുമാർ എന്നിവരാണ് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ നേതാക്കൾ സുധാകരനും സതീശനുമെതിരെ രംഗത്തെത്തിയത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : dyfi against kpcc president k sudhakaran and vd satheesan
Malayalam News from Samayam Malayalam, TIL Network