1. മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നു
നല്ലപോലെ വെള്ളം തിളപ്പിച്ച് ആവിപിടിക്കുന്നതുപോലെതന്നെ നല്ല ചൂടുവെള്ളം കുടിക്കുന്നതും തൊണ്ടയിലെ കരകരപ്പും തൊണ്ടവേദനയും കഫക്കെട്ടുമെല്ലാം കുറയ്ക്കുവാന്‍ സഹായിക്കുന്നുണ്ട്. 2008ല്‍ നടത്തിയ ഒരു പഠനപ്രകാരം സാധാരണ വെള്ളം കുടിക്കുന്നതിനേക്കാള്‍ നമ്മള് ചൂടോടുകൂടി വെള്ളം കുടിക്കുന്നത് മൂക്കൊലിപ്പ്, ക്ഷീണം, കഫക്കെട്ട്, തൊണ്ടയിലെ കരകരപ്പ്, വേദന എന്നിവയെല്ലാം കുറയ്ക്കുവാന്‍ സഹായിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.
2. സ്ട്രെസ്സ് കുറയ്ക്കുവാന്‍ സഹായിക്കുന്നു
നല്ലപോലെ ടെന്‍ഷന്‍ അടിച്ചിരിക്കുന്ന സമയത്ത് നല്ല ചൂടുവെള്ളം കുറച്ച് കുറച്ച്ായി കുടിച്ചുനോക്കൂ! നിങ്ങളുടെ മനസ്സ് പെട്ടെന്ന് ശാന്തമാകുന്നതിനും അതുപോലെ, ടെന്‍ഷന്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. കാരണം ഇത് മൊത്തത്തിലുള്ള നെര്‍വസ് സിസ്റ്റത്തേയും അതിന്റെ പ്രവര്ത്തനത്തേയു മെച്ചപ്പെടുത്തുന്നു. 2019ല്‍ നടത്തിയ ഒരു പഠനപ്രകാരം ഇത് സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു.
3. ശോധനം നല്ലരീതിയില്‍ നടക്കുവാന്‍ സഹായിക്കുന്നു
നമ്മളുടെ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് മലബന്ധത്തിന് കാരണമാകാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ മലബന്ധം ഇല്ലാതെ നല്ല രീതിയില്‍ ശോധനം നടക്കുവാന്‍ ചൂടുവെള്ളം സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചൂടുവെള്ളം എന്നും കുടിക്കുന്നത് നല്ലതാണ്.
4. തണുപ്പ് കാലത്ത് ശരീരം വിറയ്ക്കുന്നത് കുറയ്ക്കുവാന്‍ സഹായിക്കുന്നു
തണുപ്പുകാലത്ത് നമ്മള് ശരീരം ചൂടാക്കി നിലനിര്‍ത്തുവാന്‍ കട്ടിയുള്ള വസ്ത്രങ്ങളും മറ്റും ധരിക്കാറുണ്ട്. അതുപോലെതന്നെ നല്ല ചൂടോടുകൂടിതന്നെ ഭക്ഷണങ്ങളും കഴിക്കാറുണ്ട്. അതുപോലെ, ശരീരം ചൂടാക്കി വിറയല്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളം കുടിയ്ക്കുക എന്നത്. 2017ല്‍ നടത്തിയ ഒരു പഠനപ്രകാരം ഇത്തരത്തില്‍ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കുവാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു.
5. രക്തോട്ടം കൂട്ടുവാന്‍ സഹായിക്കുന്നു
ചൂടുവെള്ളത്തില്‍ കുളിക്കുന്നതും അതുപോലെതന്നെ ചൂടുവെള്ളം കുടിക്കുവാന്‍ ഉപയോഗിക്കുന്നതുമെല്ലാം നമ്മളുടെ ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന കാര്യങ്ങളാണ്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതിനും നല്ല ആരോഗ്യം നില നിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്.
6. അണുവിമുക്തമാക്കുവാന്‍ സഹായിക്കുന്നു
ചൂടുവെള്ളത്തില്‍ അണുക്കള്‍ ഉണ്ടാവുകയില്ല. കൂടാതെ, ഇത് ശരീരം നല്ലരീതിയില്‍ അണുവിമുക്തമാക്കുന്നതിനും ശരിരത്തിലെ ദുഷിപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്. 2020ല്‍ നടത്തിയ ഒരു പഠനപ്രകാരം ഇത് ശരീരത്തിലെ അഴുക്കെല്ലാം നീക്കം ചെയ്ത് ശരീരത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു.
7. ചര്‍മ്മം വരണ്ടുപോകാതിരിക്കുവാന്‍ സഹായിക്കുന്നു
ചൂടുവെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് നിര്‍ജലീകരണം തടയുന്നതിനും ശരീരത്തില്‍ വെള്ളത്തിന്റെ അംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിനും നല്ലതാണ്.
Web Title : health benefits of drinking hot water
Malayalam News from Samayam Malayalam, TIL Network