എപ്പോഴെല്ലാമാണ് ഛര്‍ദ്ദി മനംപുരട്ടല്‍ എന്നിവ ഉണ്ടാകുന്നത്?
തീരെ ഉറക്കമില്ലാതെ രാത്രി മൊത്തം ഇരുന്നതിന് ശേഷം പിറ്റേദിവസം എണീക്കുമ്പോള്‍ തന്നെ പലര്‍ക്കും ഛര്‍ദ്ദിക്കുവാന്‍ തോന്നല്‍ ഉണ്ടാകുന്നത് സര്‍വ്വസാധാരണമാണ്. അതുപോലെതന്നെ അമിതമായി സ്ട്രെസ്സ് അനുഭവിച്ചിരിക്കുമ്പോള്‍, അതുപോലെതന്നെ നല്ലപോലെ വേദന അനുഭവിക്കുമ്പോള്‍, കൃത്യമായ രീതിയില്‍ ദഹനം നടക്കാതിരിക്കുമ്പോള്‍, അണുബാധ ഉണ്ടാകുമ്പോള്‍, ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോള്‍, ചില മണം മൂക്കിലേയ്ക്ക് അടിക്കുമ്പോള്‍, ഗര്ഭിണിയായിരിക്കുമ്പോഴെല്ലാം തന്നെ, നമുക്ക് ഛര്ദ്ദിക്കുവാനും അതുപോലെ മനംപുരട്ടല്‍ അനുഭവപ്പെടുകയും ചെയ്യും.
മനംപുരട്ടല്‍ എന്നത് നമുക്ക് ഛര്‍ദ്ദിക്കുവാനുള്ള ഒരു ടെന്റന്‍സി മാത്രമാണ്. എന്നാല്‍ ഒരിക്കലും ഛര്‍ദ്ദിച്ച് പോവുകയുമില്ല. എന്നാല്‍, ഛര്‍ദ്ദി എന്നത്, നമ്മള് കഴിച്ചതുമൊത്തം ദഹിക്കാത്ത രൂപത്തില്‍ പുറത്തേയ്ക്ക് എത്തുന്ന അവസ്ഥയാണ്. ചിലര്‍ക്ക് ഭക്ഷണം കഴിച്ച് അപ്പോള്‍ തന്നെ ബ്രഷ് ചെയ്താല്‍, നടന്നാല്‍, അല്ലെങ്കില്‍ ഫൂഡ് പോയ്സന് അടിച്ചാല്‍, അമിതമായി വെള്ളം കുടിക്കുമ്പോള്‍ എല്ലാം തന്നെ ഛര്‍ദ്ദി ഉണ്ടാകാറുണ്ട്.
ചില രോഗാവസ്ഥകള്‍ ഉള്ളവരിലും ഛര്‍ദ്ദി കണ്ട് വരാറുണ്ട്. അതായത് ബ്രെയിന്‍ ട്യൂമര്‍, മൈഗ്രേയ്ന്, അപ്പെന്ഡിസിറ്റീസ്, ഇന്‍ടെസ്റ്റിനല്‍ ബ്ലോക്കേജ് എന്നീ രോഗാവസ്ഥ ഉള്ളവര്‍ക്കും ഈ അവസ്ഥ കണ്ടുവരുന്നുണ്ട്.
PCOD Diet: ജീവിതശൈലിയില്‍ മാറ്റം വരുത്തി പിസിഒഡി അകറ്റാം
മനംപുരട്ടല്‍ ഛര്‍ദ്ദി കുറയ്ക്കുവാന്‍ എന്തെല്ലാം ചെയ്യാം
നല്ല ശുദ്ധമായ വെള്ളം കുടിക്കുവാന്‍ ശ്രമിക്കുന്നത് നല്ലതാണ്. അതുപോലെ, നല്ലപോലെ വയര്‍ നിറച്ച് ഒരിക്കലും ഭക്ഷണം കഴിക്കരുത്. എല്ലായ്പ്പോഴും കുറച്ച് അളവിലായി അഞ്ച് നേരം ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. അതുപോലെതന്നെ, വറുത്തത് പൊരിച്ചത് എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.
അതുപോലെതന്നെ ഭക്ഷണം കഴിക്കുമ്പോഴായാലും അതുപോലെ, വെള്ളം കുടിക്കുമ്പോഴായാലും സാവധാനത്തില്‍ ചെയ്യുക. അല്ലെങ്കില്‍ വയറ്റില്‍ ഗ്യാസ് നിറയുന്നതിനും ഇത് ഓക്കാനമുണ്ടാക്കുകയും ചെയ്യും. അതുപോലെ, ഭക്ഷണ കഴിഞ്ഞ ഉടനെ തന്നെ ആക്ടിവിറ്റീസ് ചെയ്യാതെ, കുറച്ച് സമയം റെസ്റ്റ് നല്കാവുനന്താണ്. അതുപോലെ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമായ കാര്യമാണ്.
അതുപോലെതന്നെ എല്ലായ്പ്പോഴും പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതിരിക്കുവാനും സഹായിക്കുന്നുണ്ട്. അതുപോലെതന്നെ, ചിലര്‍ക്ക് രാവിലെതന്നെ ണെീക്കുമ്പോള് നല്ലപോലെ വിശന്നിരിക്കുന്നുണ്ടാകും. ഇവര്‍, കുറച്ച് ഭക്ഷണം ആ നേരത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് വയറ്റിലെ അസിഡിറ്റിയെ ബാലന്‍സ് ചെയ്യുവാനും സഹായിക്കും. ഇത്തരത്തില്‍ കഴിക്കാതിരുന്നാല്‍ പിന്നീട്, പല ബുദ്ധിമുട്ടുകളിലേയ്ക്കും ഇത് നയിക്കും. പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ചെയ്യുന്നത് നല്ലതാണ്.
അതുപോലെതന്നെ മനംപുരട്ടലോ, അല്ലെങ്കില്‍ ഛര്‍ദ്ദിക്കുവാന്‍ വരുമ്പോള്‍ നന്നായി ഡീപ്പ് ബ്രീത്ത് ചെയ്യുന്നത് നല്ലതാണ്. ഇത് ആ ടെന്റന്‍സി കുറയ്ക്കുവാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, ഏതെങ്കിലും ബാം മണപ്പിക്കുന്നത്, അല്ലെങ്കില്‍ ലെമണ്‍ ടീ കുടിക്കുന്നതുമെല്ലാം തന്നെ വയറിന് സുഖം കിട്ടുന്നതിനും മനംപുരട്ടല്‍ കുറയ്ക്കുന്നതിനുമെല്ലാം വളരെയധികം സഹായിക്കും.
Web Title : remedies for nausea and vomiting
Malayalam News from Samayam Malayalam, TIL Network