1. തുളസി ചായ/ കാപ്പി
ഈ മഴക്കാലത്ത് കുടിക്കുവാന്‍ പറ്റിയ ചായയാണ് തുളസി ചായ. കഫക്കെട്ട്, പനി എന്നിവ കുറയ്ക്കുന്നതിനും അതുപോലെ നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമെല്ലാം ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് തുളസി ചായ. ഇതില്‍ ആന്റി- ഇന്‍ഫ്ലമേറ്ററി പ്രോപര്‍ട്ടീസും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗബാധകളില്‍ നിന്നെല്ലാം ഇവ നമ്മളെ സംരക്ഷിക്കുന്നു.
ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി വെള്ളം അടുപ്പത്ത് വയ്ക്കുക. ഇതിലേയ്ക്ക് കാപ്പിപൊടി അല്ലെങ്കില്‍ ചായപ്പൊടി ഇട്ട് തിളപ്പിച്ചതിനുശേഷം ശര്‍ക്കരയും തുളസിയും ഇടാവുന്നതാണ്. ചായയാണ് തയ്യാറാക്കുന്നതെങ്കില്‍ ആദ്യമേ തുളസി ഇട്ട് വെള്ളം തിളപ്പിച്ച്, വെള്ളം നന്നായി തിളച്ചതിനുശേഷം മാത്രം ചായപ്പൊടി ഇടാവുന്നതാണ്. ഇത് അരിച്ചെടുത്ത് ചൂടോടുകൂടി തന്നെ കഴിക്കാം.
2. മഞ്ഞള്‍പ്പൊടി കുരുമുളക് വെള്ളം
നല്ലപോലെ ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടിയും കുരുമുളകും. വെള്ളത്തിലേയ്ക്ക് കുരുമുളക് ചതച്ചതും അതുപോലെ, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേയ്ക്ക് മധുരം ചേര്‍ക്കാതെ കുടിക്കാം. ഇത് രോഗപ്രതിരോധശേഷി കൂട്ടുവാന്‍ സഹായിക്കുന്ന ഒന്നാണ്.
3. കറുവാപ്പട്ട ചായ
ആന്റി- ഇന്‍ഫ്ലമേറ്ററി പ്രോപര്‍ട്ടീസ് അടങ്ങിയിരിക്കുന്ന ഒന്നാണ് കറുവാപ്പട്ട എന്നത്. ഇത് ചേര്‍ത്ത് സാധാ വെള്ളം തിളപ്പിച്ച് കുടിക്കുന്നതും അതുപോലെതന്നെ ചായയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. വെള്ളം നന്നായി തിളച്ച് വരുമ്പോള്‍ അതിലേയ്ക്ക് കറുവാപ്പട്ട ചേര്‍ക്കുക. പിന്നീട് കുറച്ച് ചായപ്പൊടി ചേര്‍ക്കുക. നന്നായി തിളപ്പിക്കരുത്. വേഗം തീയണച്ച് വാങ്ങി വയ്ക്കുക. ഇതിലേയ്ക്ക് കുറച്ച് പഞ്ചസ്സാര ചേര്‍ത്ത് കുടിക്കുന്നതാണ് നല്ലത്.
4. ഇഞ്ചി ചായ
രോഗപ്രതിരോധശേഷി കൂട്ടുവാന്‍ ഏറ്റവും നല്ലതും അതുപോലെ ദഹനത്തിനുമെല്ലാം വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി ചായ എന്നത്. ഇത് എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. ഇതിനായി പാല് ഒഴിക്കാം. നന്നായി തിളപ്പിക്കുവാന്‍ വയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചി ചതച്ച് ഇടാവുന്നതാണ്. നന്നായി തിളച്ച് വരുമ്പോള്‍ ചായപ്പൊടി ചേര്‍ത്ത് അരിച്ച് മാറ്റി വയ്ക്കാം. ഇതുപോലെതന്നെ കട്ടന്‍ ചായയും തയ്യാറാക്കാവുന്നതാണ്.
5. വെളുത്തുള്ളി തേന്‍ പാനീയം
വെളുത്തുള്ളി അല്ലികളെടുത്ത് നന്നായി ചതച്ച് വെള്ള്ത്തിലിട്ട് തിളപ്പിക്കുക. ഇത് ഒരു മൂന്ന് നാല് മിനിറ്റ് നന്നായി തളച്ചതിനുശേഷം അരിച്ച് ചൂടാറുവാന്‍ വയ്ക്കുക. ചൂടാറിയതിനുശേഷം ഇതിലേയ്ക്ക് കുറച്ച് തേനും ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ വളരെയധികം സഹായിക്കുന്നുണ്ട്.
6. മസാല ചായ
ഇഞ്ചിയും അതുപോലെതന്നെ പല സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന മസാല ചായ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇത് ഇടയ്ക്കിടയ്ക്ക് തയ്യാറാക്കി കുടിക്കുന്നത് നല്ലതാണ്.
Web Title : healthy drinks for monsoon season
Malayalam News from Samayam Malayalam, TIL Network