കൊവിഡ് മരണങ്ങള് ഉള്‍പ്പെടെ എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാൻ പുതിയ ഓൺലൈൻ സംവിധാനം കൊണ്ടുവന്നെന്നും കൊവിഡ് മരണങ്ങള് 24 മണിക്കൂറിനുള്ളിൽ അപ്ലോഡ് ചെയ്യണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജ് Photo: Agencies
ഹൈലൈറ്റ്:
- സര്‍ക്കാരിന് ഒന്നും മറച്ചു വെക്കാനില്ല
- മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത് മാനദണ്ഡങ്ങള്‍ അനുസരിച്ച്
- തീരുമാനിക്കുന്നത് ഡോക്ടര്‍മാര്‍
കൊവിഡ് മരണങ്ങള് ഉള്‍പ്പെടെ എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാൻ പുതിയ സംവിധാനം കൊണ്ടുവന്നതായി ആരോഗ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ആശുപത്രികളിൽ കൊവിഡ് മരണങ്ങളുണ്ടായാൽ 24 മണിക്കൂറിനുള്ളിൽ ഓൺലൈൻ സംവിധാനത്തിൽ അപ്ലോഡ് ചെയ്യണം. ഇവ ക്രോഡീകരിച്ച് ജില്ലാ തലത്തിൽ പ്രസിദ്ധീകരിക്കും. നിലവിൽ എല്ലാ മരണങ്ങളും ഈ സംവിധാനത്തിലൂടെയാൈണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Also Read: ഇന്ത്യയിൽ മതപരിവർത്തനം ‘തീരെ കുറവ്’; നേട്ടമുണ്ടാക്കിയത് ക്രിസ്ത്യാനികൾ; പ്യൂ ഗവേഷണ സർവേ ഫലം
കൊവിഡ് മരണങ്ങളാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാരിനു മറച്ചു വെക്കാൻ ഒന്നുമില്ലെന്നും മാര്‍ഗരേഖ അനുസരിച്ച് ഡോക്ടര്‍മാര്‍ തന്നെയാണ് കൊവിഡ് മരണങ്ങള് നിശ്ചയിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിൻ്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കൊവിഡ് മരണങ്ങള് തീരുമാനിക്കുക. ഇക്കാര്യത്തിൽ സുതാര്യത വരുത്താനാണ് ആശുപത്രികളിൽ നിന്ന് ഓൺലൈനായി തന്നെ ഇത് രേഖപ്പെടുത്തുന്നത്.
Also Read: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; മൂന്ന് പേരിൽ നിന്നായി ഒരു കോടി വിലവരുന്ന സ്വർണ്ണം പിടികൂടി
കൊവിഡ് മരണങ്ങള് രേഖപ്പെടുത്തുന്നതിൽ സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിയാരത്ത് വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് മോഷ്ടിച്ച സംഭവം; പ്രതിയുടേത് സിനിമയെ വെല്ലുന്ന ജീവിത കഥ!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : health minister veena george says kerala government will check if any covid 19 death is left out
Malayalam News from malayalam.samayam.com, TIL Network