ഹൈലൈറ്റ്:
- ഒമാനികൾക്കും മറ്റു ജി.സി.സി പൗരന്മാർക്കുമുള്ള വിസ രഹിത പ്രവേശനം
- ക്വാറന്റീൻ നിബന്ധനകൾ ഇല്ല
സലാം എയറിെൻറ നാലാമത് വേനൽക്കാല ലക്ഷ്യ സ്ഥലമാണ് സരയാവോ. ടൂറിസം ലക്ഷ്യസ്ഥാനമായ സരയാവോ കിഴക്കു-പടിഞ്ഞാറൻ മേഖലയിലേക്കാണ് സലാം എയർ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
നേരത്തേ ഇസ്തംബൂൾ, ട്രാബ്സൺ, ഷിറാസ് എന്നിവിടങ്ങളിലേക്കും സലാം എയർ സർവിസ് പ്രഖ്യാപിച്ചിരുന്നു. മസ്കത്തിൽനിന്ന് വൈകീട്ട് 4.15ന് പുറപ്പെട്ട് സരയാവോയിൽ രാത്രി 8.25ന് എത്തും. അവിടെ നിന്ന് രാത്രി 9.10ന് പുറപ്പെട്ട് പുലർച്ച 5.10ന് തിരിച്ചെത്തും. 198 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്.
Also Read: ഹജ്ജ് സേവകര്‍ക്ക് ഇത്തവണ ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാന്‍ അനുവാദമില്ല: സൗദി
ഒമാനികൾക്കും മറ്റു ജി.സി.സി പൗരന്മാർക്കുമുള്ള വിസ രഹിത പ്രവേശനം, ക്വാറന്റീൻ നിബന്ധനകൾ ഒന്നും ഇല്ല, അതുകൊണ്ട് തന്നെ സരയാവോയിലേക്ക് കൂടുതല്‍ യാത്രക്കാര്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് പുതിയ എയർബസ് എം320 നിയോ വിമാനങ്ങളാണ് സലാം എയർ സർവിസിനായി ഉപയോഗിക്കുന്നത്. മസ്കത്തിൽ നിന്ന് സലാലയിലേക്കും വിവിധ അന്താരാഷ്ട്ര റൂട്ടുകളിലും സലാം എയർ സർവിസ് നടത്തുന്നുണ്ട്.
ഹോട്ടലിൽ കയറേണ്ട, ഇനി ‘ഇന്‍ കാര്‍ ഡൈനിങ്’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : salamair to start sarajevo flights
Malayalam News from malayalam.samayam.com, TIL Network