ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാര്‍ഗങ്ങള്‍ കോവിഡ് മഹാമാരിക്കാലത്ത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നുവെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് സംസാരിക്കവെയാണ് വാക്കുകൾ
നരേന്ദ്ര മോദി. PHOTO: PTI
ഹൈലൈറ്റ്:
- ഡിജിറ്റൽ ഇന്ത്യാ പദ്ധതി ആറ് വർഷം പൂർത്തിയാക്കി
- ഗുണഭോക്താക്കളെ അഭിസംബോധന ചെയ്ത് മോദി
- കൊവിഡ് ഘട്ടത്തിൽ ആരോഗ്യസേതു നിര്‍ണായ പങ്ക് വഹിച്ചു
ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാര്‍ഗങ്ങള്‍ കോവിഡ് മഹാമാരിക്കാലത്ത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നുവെന്നും പ്രധാന മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിൽ ആരോഗ്യസേതു ആപ്പ് നിർണായക പങ്ക് വഹിച്ചു. ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഡിജിറ്റല്‍ ഇന്ത്യ പ്രധാന പങ്കാണ് വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില; പരീക്ഷണം 12 – 18 വയസുകാരിലും
പുതിയ തലമുറയാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഭോക്താക്കൾ, ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും അവരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്റും ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും ജനങ്ങളും തമ്മിലുള്ള അന്തരവും, സംവിധാനവും സൗകര്യങ്ങളും, പ്രശ്നങ്ങളും പരിഹാരങ്ങളും തമ്മിലുള്ള അന്തരവും കുറച്ചുകൊണ്ട് ഡിജിറ്റൽ ഇന്ത്യ സാധാരണക്കാരനെ ശാക്തീകരിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, വൈദ്യുതി ബിൽ അടയ്ക്കൽ, ആദായനികുതി അടയ്ക്കൽ എന്നീ സേവനങ്ങൾ ഗ്രാമ പ്രദേശങ്ങളിലും വേഗത്തിൽ ലഭ്യമാകും. ഇതോടൊപ്പം ഇ കോമൺ സർവീസ് സെന്ററുകളും ജനങ്ങളെ സഹായിക്കുന്നുണ്ട്.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കാന്‍ സഹായിച്ചു. പകര്‍ച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
യൂറോപ്യൻ യൂണിയനോട് കടുപ്പിച്ച് കേന്ദ്രസർക്കാർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : pm modi says aarogya setu app played key role in containing spread of covid-19 pandemic
Malayalam News from malayalam.samayam.com, TIL Network