Jibin George | Samayam Malayalam | Updated: 01 Jul 2021, 04:40:00 PM
പാമ്പിൻ്റെ കൂട്ടിൽ നിന്നും പുറത്ത് കടക്കുന്നതിനിടെയാണ് ഹർഷാദിനെ പാമ്പ് കടിച്ചത്. കൂട്ടിൽ നിന്ന് പുറത്തിറങ്ങി ജീവനക്കാരോട് വിവരം വ്യക്തമാക്കിയതിന് പിന്നാലെ ഇയാൾ കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
മരിച്ച ഹർഷാദ്. Photo: TOI
ഹൈലൈറ്റ്:
- രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാലയിലെ ജീവനക്കാരൻ മരിച്ചു.
- സംഭവം തിരുവനന്തപുരം മൃഗശാലയിൽ ഇന്ന് ഉച്ചയോടെ.
- ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കൊവിഡ് മരണം: ധനസഹായം നൽകുന്നതിൽ സർക്കാർ ഒളിച്ചുകളിക്കുന്നുവെന്ന് സുധാകരൻ
രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ഹർഷാദിന് പാമ്പിൻ്റെ കടിയേറ്റത്. പാമ്പ് കടിച്ചതായി മറ്റ് ജീവനക്കാരെ അറിയിച്ചതിന് പിന്നാലെ തന്നെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
‘പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കും’ കെ റെയില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്
മൃഗശാലയിലെ ആനിമൽ കീപ്പറായി ജോലി ചെയ്തിരുന്നയാളാണ് ഹർഷാദ്. കൂട് വൃത്തിയാക്കി പുറത്തിറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചതെന്നാണ് വിവരം.
പ്രണയിച്ച് വിവാഹം കഴിച്ച മകളെ വെട്ടിക്കൊന്നു, സംഭവം തെങ്കാശിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : thiruvananthapuram zoo keeper dies of king cobra bite
Malayalam News from malayalam.samayam.com, TIL Network