ഇന്ത്യൻ ഭരണഘടന അനുസരിച്ച് രാജ്യത്തിൻ്റെ അധികാരങ്ങളിൽ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് പ്രധാനമന്ത്രിയിലാണെങ്കിലും രാഷ്ട്രപതിയ്ക്കും ചെറുതല്ലാത്ത അധികാരങ്ങളുണ്ട്.
ഹൈലൈറ്റ്:
- അടിയന്തരാവസ്ഥയും രാഷ്ട്രപതി ഭരണവും പ്രധാനം
- ഓര്‍ഡിനൻസുകള്‍ പ്രഖ്യാപിക്കാം
- 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു
ഓര്‍ഡിനൻസുകള്‍ പ്രഖ്യാപിക്കാനും മാപ്പുഹര്ജികള് തീര്‍പ്പാക്കാനും സംസ്ഥാനങ്ങളിലും ദേശീയതലത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും രാഷ്ട്രപതിയ്ക്ക് അധികാരമുണ്ട്. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും നിയമസഭാംഗങ്ങളും ചേര്‍ന്ന ഇലക്ടറൽ കോളേജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുത്തത്. 2027 ജൂലൈ 4 വരെ ദ്രൗപതി മുര്‍മു രാഷ്ട്രപതിസ്ഥാനത്ത് തുടരും. ഇന്ത്യയിൽ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ ദളിത് സ്ത്രീയാണ് ദ്രൗപതി മുര്‍മു.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഭരണഘടനയുടെ കസ്റ്റോഡിൻ രാഷ്ട്രപതിയാണ്. പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും പാര്‍ലമെന്റ് സമ്മേളിക്കാത്തപ്പോള്‍ ഓര്‍ഡിനൻസുകള്‍ പുറപ്പെടുവിക്കാനും രാഷ്ട്രപതിയ്ക്ക് അധികാരമുണ്ട്. കൂടാതെ സായുധസേനകളുടെ തലവനും രാഷ്ട്രപതിയാണ്. രാഷ്ട്രപതിയെ ഒന്നിലധികം തവണ തെരഞ്ഞെടുക്കാനാകുമെങ്കിലും പ്രഥമ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദിനെ മാത്രമാണ് ഇത്തരത്തിൽ രണ്ട് വട്ടം തെരഞ്ഞെടുത്തത്. ഉപരാഷ്ട്രപതിയുടെ പേര്‍ക്ക് രാജിക്കത്ത് എഴുതി രാഷ്ട്രപതിയ്ക്ക് രാജിവെക്കാനാകും. കൂടാതെ പാര്‍ലമെന്റിലെ ഇരുസഭകളിലും മൂന്നിൽ രണ്ട് വോട്ട് ലഭിച്ചാൽ രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാനുമാകും. എന്നാൽ ഇന്ത്യയിൽ ഇതുവരെ ഒരു രാഷ്ട്രപതിയെയും ഇംപീച്ച് ചെയ്തിട്ടില്ല.
കേന്ദ്ര കാബിനറ്റിൻ്റെ നിര്‍ദേശപ്രകാരം ലോക്സഭ പിരിച്ചുവിടാനുള്ള അധികാരം രാഷ്ട്രപതിയ്ക്ക് ഉണ്ട്. കേന്ദ്രസര്‍ക്കാരിൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങള്‍ നിക്ഷിപ്തമായിരിക്കുന്നതും രാഷ്ട്രപതിയിലാണ്.
Also Read: വട്ടിയൂര്‍ക്കാവില്‍ സിപിഎം ഓഫീസ് അടിച്ചുതകര്‍ത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
ധനബില്ലുകള്‍ അവതരിപ്പിക്കുന്ന ഘട്ടത്തിൽ ശുപാര്‍ശകള്‍ നൽകാനും ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാനും രാഷ്ട്രപതിയ്ക്ക് കഴിയും. കൂടാതെ ചില കേസുകളിലെങ്കിലും ശിക്ഷ നിര്‍ത്തിവെക്കാനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് മാപ്പ് നൽകാനും രാഷ്ട്രപതിയ്ക്ക് അധികാരമുണ്ട്. ഏതെങ്കിലും സംസ്ഥാനത്ത് ഭരണസംവിധാനം പരാജയപ്പെട്ടെന്നു കണ്ടെത്തിയാൽ അതതു സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനാകും.കൂടാതെ ദേശീയതലത്തിൽ ഉണ്ടാകുന്ന സമാനമായ പ്രശ്നങ്ങളുടെ ഘട്ടത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതും രാഷ്ട്രപതിയാണ്. കൂടാതെ രാജ്യത്തിൻ്റെയോ ഏതെങ്കിലും മേഖലയുടെയോ സുരക്ഷ അപകടത്തിലാകുമ്പോഴും യുദ്ധം അടക്കമുള്ള സാഹചര്യങ്ങളിലും രാഷ്ട്രപതിയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.
മങ്കി പോക്സിന് വാക്സിൻ…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : rights and powers of indian president in malayalam
Malayalam News from Samayam Malayalam, TIL Network