തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള യുവാക്കൾക്കാണ് റാലിയിൽ പങ്കെടുക്കാൻ അവസരം. അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിക്കായി www.joinindianarmy.nic.in എന്ന വെബ്സൈറ്റിലാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്.
Also Read : ജോസ് വിഭാഗം എൽഡിഎഫിൽ അതൃപ്തരാണോ എന്നറിയില്ല; യുഡിഎഫ് വിട്ടുപോയവരെയല്ല, ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്: പിജെ ജോസഫ്
സേനയിൽ വിവിധ വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും. അഗ്നിവീർ കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസ് യോഗ്യത മതി. അതേസമയം അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മെൻ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ പത്താംക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കും. ഈ അഡ്മിറ്റ് കാർഡുമായാണ് റിക്രൂട്ട്മെന്റ് റാലിക്ക് പോകേണ്ടത്. ഇതിന്റെ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാകും.
പതിനേഴര വയസ്സ് ആയവരെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.
Also Read : അത് കോണ്‍ഗ്രസിന്റെ ആഗ്രഹം മാത്രം; മുന്നണിമാറ്റമെന്ന ഒരു ചര്‍ച്ച പോലും ഞങ്ങള്‍ക്കിടയിലില്ല; കോൺഗ്രസിന് മറുപടിയുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ
കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെൻറ് റാലി ഒക്ടോബർ ഒന്ന് മുതൽ 20 വരെ കോഴിക്കോട്ട് നടക്കുന്നുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നുള്ളവർക്കാണ് കോഴിക്കോട് നടക്കുന്ന റാലിയിൽ പങ്കെടുക്കാം. കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജിലാണ് റാലി നടക്കുക.
വീടുകൾക്കും പോലീസ് സ്റ്റേഷനുപോലും പൂട്ടില്ലാത്ത ഗ്രാമം…
Web Title : agnipath recruitment rally 2022 in kollam online registration
Malayalam News from Samayam Malayalam, TIL Network