രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. സ്വപ്നയുടെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുള്ള ഹർജി കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
ഹൈലൈറ്റ്:
- മൊഴി പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശം
- സരിതയോട് ഹൈക്കോടതി
- ഇഡിയോട് വിശദാംശങ്ങൾ തേടി
രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. സ്വപ്നയുടെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുള്ള ഹർജി കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ കോടതി ഇഡിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Also Read : ‘ആ തെറ്റ്’ തിരുത്താൻ കോൺഗ്രസ്; താഴെത്തട്ടിൽ തുടക്കമിടും; കോൺഗ്രസ് അടിമുടി മാറും, അടുത്ത ആറ് മാസം നിർണായകം
രഹസ്യമൊഴിയിൽ തന്നെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നത്. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 6, 7 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ സ്വപ്ന നൽകിയ രഹസ്യമൊഴി ഇ ഡിക്ക് കൈമാറിയിരുന്നു.
Also Read : ഇടതുമുന്നണിയില്‍ അതൃപ്തർ ആരൊക്കെ, ജോസ് ഒപ്പമെത്തുമോ? തന്ത്രമൊരുക്കി കോൺഗ്രസ്, അടിത്തറ വിപുലീകരിക്കാൻ യുഡിഎഫ്
വീടുകൾക്കും പോലീസ് സ്റ്റേഷനുപോലും പൂട്ടില്ലാത്ത ഗ്രാമം…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : high court question to saritha s nair on swapna suresh 164 statement
Malayalam News from Samayam Malayalam, TIL Network