Also Read : തൃണമൂലിനെ കുഴക്കി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റ്; എന്താണ് ബംഗാളിനെ പിടിച്ചുകുലുക്കിയ അധ്യാപക നിയമന തട്ടിപ്പ്?
തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും പശ്ചിമ ബംഗാൾ മന്ത്രിയുമായ പാർത്ഥാ ചാറ്റർജിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 70കാരനായ പാർത്ഥാ ചാറ്റർജിയുടെ അറസ്റ്റ് മെമ്മോയിൽ പറയുന്നത് അനുസരിച്ച് കസ്റ്റഡിയിലെടുത്ത വിവരം അറിയിക്കാൻ ഉദ്ദേശിക്കുന്ന ബന്ധു അല്ലെങ്കിൽ സുഹൃത്തായി അദ്ദേഹം തെരഞ്ഞെടുത്തത് മമതാ ബാനർജിയെ ആയിരുന്നു. എന്നാൽ, ഈ സമയത്ത് അവർ ഫോൺ എടുക്കാൻ തയ്യാറായില്ല.
അദ്ദേഹം ആദ്യം പുലർച്ചെ 1.55നാണ് മുഖ്യമന്ത്രിയെ വിളിച്ചത്. അതിൽ മറുപടി ഇല്ലാതെ വന്നതോടെ 2.33നും വിളിച്ചു. പിന്നീട്, പുലർച്ചെ 3.37നും 9.35നും അദ്ദേഹം വിളിച്ചിരുന്നു. എന്നാൽ, ഇതിനൊന്നും അവർ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം.
പോലീസ് പറയുന്നതനുസരിച്ച്, കുറ്റാരോപിതനായ ഏതൊരു വ്യക്തിക്കും അവരുടെ അറസ്റ്റിനെക്കുറിച്ച് അറിയിക്കാൻ ബന്ധുവിനെയോ സുഹൃത്തിനെയോ വിളിക്കാൻ അനുവാദമുണ്ട്. തന്റെ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അറസറ്റിന് പിന്നാലെയും പ്രതികരിക്കാത്തതിൽ മമതാ ബാനർജിക്ക് നേരെ വിമർശനമുണ്ടായിരുന്നു.
അതേസമയം, ഏറെ വൈകിയും താൻ ഒരിക്കലും അഴിമതിയേയോ മറ്റ് തെറ്റായ പ്രവർത്തികളേയോ പിന്തുണയ്ക്കില്ലെന്നായിരുന്നു അവരുടെ പ്രതികരണമുണ്ടായത്.
Also Read : നടി, മന്ത്രിയുടെ അടുപ്പക്കാരി; ആരാണീ പാർഥയുടെ സ്വന്തം അർപ്പിത
അതേസമയം, തൃണമൂൽ കോൺഗ്രസ് സംഭവം നിഷേധിച്ച് രംഗത്തുവന്നിട്ടുണ്ട്. അറസ്റ്റിലായ മന്ത്രിയുടെ ഫോൺ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഉള്ളതിനാൽ മമത ബാനർജിയെ വിളിച്ചതിൽ ഒരു ചോദ്യവുമില്ലെന്ന് പാർട്ടിയുടെ ഫിർഹാദ് ഹക്കിം പറഞ്ഞു.
പ്രതിപക്ഷ സ്ഥാനത്തേക്ക് വരാൻ തയ്യാറെടുപ്പുകൾ നടത്തുന്ന മമതാ ബാനർജിയുടെ പാർട്ടിക്ക് ഇത് കടുത്ത നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. കേസിൽ അന്വേഷണം സമയബന്ധിതമായി തന്നെ തീർക്കണമെന്നും എത്ര വലിയ നേതാവ് ആണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കേണ്ടതില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പരസ്യ നിലപാട്.
പാർത്ഥാ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് എസ്എസ്സി വഴി അനധികൃത നിയമനങ്ങൾ നടത്തിയെന്നും ഇതിൽ വൻ അഴിമതി നടന്നതായുമാണ് കേസ്. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി ജീവനക്കാരുടേയും പ്രൈമറി അധ്യാപകരുടേയും ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അസിസ്റ്റന്റ് അധ്യാപകരുടേയും നിയമനങ്ങളിലാണ് അഴിമതി ആരോപണം ഉണ്ടായിരിക്കുന്നത്.
പിന്നീട്, തന്റെ സഹായിയായ നടി അർപിതാ മുഖർജിയുടെ കൊൽക്കത്തയിലെ ആഡംബര വസതിയിൽ നിന്നും 21 കോടി രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു ഇതോടെയാണ് മന്ത്രിയുടെ അറസ്റ്റിലേക്ക് നീങ്ങിയത്. അർപിത മുഖർജിയെ ഇഡി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച പി എം എൽ എ കോടതിയിൽ ഹാജരാക്കും.
മകൾക്ക് ബാർ ഹോട്ടൽ, ബീഫും വിൽക്കുന്നു സ്മൃതി വീണ്ടും വിവാദത്തിൽ..
Web Title : arrested west bengal minister partha chatterjee made call to mamata banerjee
Malayalam News from Samayam Malayalam, TIL Network