യഥാർഥ പേര് ദ്രൗപതി എന്നായിരുന്നില്ലെന്ന് വെളിപ്പെടുത്തി പുതിയ രാഷ്ട്രപതി ദ്രൗപതി മുർമു. ഒഡീഷ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ദ്രൗപതി മുർമു ഇക്കാര്യം പറഞ്ഞത്.
ഹൈലൈറ്റ്:
- യഥാർഥ പേര് ദ്രൗപതി എന്നായിരുന്നില്ലെന്ന് പുതിയ രാഷ്ട്രപതി.
- ഒഡീഷ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
- അധ്യാപികയാണ് പേര് മാറ്റിയതെന്നും ദ്രൗപതി മുർമു.
ഒഡീഷയിലെ സന്താൾ ഗോത്രവിഭാഗത്തിലാണ് മുർമു ഉൾപ്പെടുന്നത്. തൻ്റെ സന്താലി നാമം ‘പുതി’ എന്നാണെന്നും തൻ്റെ നന്മയ്ക്കായി അധ്യാപികയാണ് ‘ദ്രൗപതി’ എന്ന പേര് നൽകിയതെന്നും മുർമു പറയുന്നു. ‘ദ്രൗപതി’ എന്നല്ല തൻ്റെ യഥാർഥ നാമം. മറ്റൊരു ജില്ലയിൽ നിന്നെത്തിയ അധ്യാപികയാണ് ഈ പേര് തനിക്ക് നൽകിയത്. ‘പുതി’ എന്ന പേര് അധ്യാപികയ്ക്ക് ഇഷ്ടമില്ലായിരുന്നു. തൻ്റെ നന്മയ്ക്കായി അവർ പേര് മാറ്റുകയായിരുന്നു. ദുർപതി, ദോർപതി എന്നിങ്ങനെ പല പ്രാവശ്യം പേര് മാറ്റിയിരുന്നുവെന്നും ദ്രൗപതി മുർമു വ്യക്തമാക്കി.
വനിതാ ശാക്തീകരണം ലക്ഷ്യം; ദളിത് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
സന്താൾ ഗോത്രവിഭാഗത്തിൻ്റെ സംസ്കാര പ്രകാരം പേരുകൾക്ക് മരണമില്ല. ഒരു പെൺകുട്ടി ജനിച്ചാൽ, അവൾക്ക് മുത്തശിയുടെ പേര് നൽകും. ആൺകുട്ടിക്ക് മുത്തച്ഛന്റെ പേരും. സ്കൂൾ, കോളേജ് കാലഘട്ടത്തിൽ തൻ്റെ പേരിനൊപ്പം ‘ടുഡു’ എന്നുമുണ്ടായിരുന്നു. ശ്യാം ചരൺ ടുഡുവുമായുള്ള വിവാഹ ശേഷമാണ് പേരിനൊപ്പം ‘മുർമു’ എന്നുചേർത്തതെന്നും ദ്രൗപതി മുർമു വിശദമാക്കി.
കാർഗിൽ വിജയ് ദിവസ്; പോരാടി നേടിയ ചരിത്ര വിജയത്തിന്റെ ഓർമ്മയ്ക്ക് 23 വയസ്
അതേസമയം ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. വനിതാ ശാക്തീകരണമാകും തൻ്റെ ലക്ഷ്യമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു. രാജ്യം ഏൽപ്പിച്ച വിശ്വാസമാണ് തൻ്റെ ശക്തി. ദളിത് ഉന്നമനത്തിനായി പ്രവർത്തിക്കും. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൻ്റെ ശബ്ദമാകുമെന്നും ദ്രൗപതി മുർമു പറഞ്ഞു.
ഒട്ടുമല ക്രഷർ യൂണിറ്റിലെ സി.സി.ടി.വിയിൽ പുലിയുടെ രൂപസാദൃശ്യമുള്ള വന്യ ജീവി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : new president droupadi murmu on her name puti during education
Malayalam News from Samayam Malayalam, TIL Network