Gokul Murali | Samayam Malayalam | Updated: 01 Jul 2021, 04:31:00 PM
മധുരയിലെ പ്രമുഖ അനാധാലയങ്ങളും വൃദ്ധസദനങ്ങളും അടക്കം നടത്തുന്ന ഇദയം ട്രസ്റ്റിലാണ് സംഭവം. ഇതിന് പിന്നാലെ സന്നദ്ധ സംഘടനയായ ഇദയം ട്രസ്റ്റിൽ പോലീസ് പരിശോധന നടന്നു. ട്രസ്റ്റ് ഡയറക്ടറും സഹായിയും ഒളിവിലാണ്
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- മധുരയിലെ പ്രമുഖ അനാധാലയങ്ങളും വൃദ്ധസദനങ്ങളും അടക്കം നടത്തുന്ന ഇദയം ട്രസ്റ്റിലാണ് സംഭവം
- ഇതിന് പിന്നാലെ സന്നദ്ധ സംഘടനയായ ഇദയം ട്രസ്റ്റിൽ പോലീസ് പരിശോധന നടന്നു
- ട്രസ്റ്റ് ഡയറക്ടറും സഹായിയും ഒളിവിലാണ്
മധുരയിലെ പ്രമുഖ അനാധാലയങ്ങളും വൃദ്ധസദനങ്ങളും അടക്കം നടത്തുന്ന എൻജിഒ ഗ്രൂപ്പാണ് ഇദയം ട്രസ്റ്റ്. ഇവിടെയാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. സംഭവത്തിന് പിന്നാലെ സന്നദ്ധ സംഘടനയായ ഇദയം ട്രസ്റ്റിൽ പോലീസ് പരിശോധന നടന്നു.
സംഭവം ഇങ്ങനെ, അസറുദ്ദീൻ എന്നയാൾ രണ്ട് മാസങ്ങള്‍ക്ക് മുൻപ് ഇദയം ട്രസ്റ്റിൽ തന്റെ വളര്‍ത്തു മകളായ ഐശ്വര്യയേയും അവരുടെ രണ്ട് കുട്ടികളേയും സംരക്ഷണത്തിനായി ഏൽപ്പിച്ചിരുന്നു. പിന്നീട് മകളെ കാണുന്നതിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം വീണ്ടും ട്രസ്റ്റിലേക്ക് എത്തുകയും ചെയ്തു.
എന്നാൽ, അവര്‍ കൊവിഡ് രോഗം ബാധിച്ച് മധുരയിലെ രാജാജി ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ രണ്ട് കുട്ടികളും മരിച്ചുവെന്നും ട്രസ്റ്റ് ഡയറക്ടര്‍ ജി ആര് ശിവകുമാര്‍ അറിയിക്കുകയായിരുന്നു. അതേസമയം, ഇയാള്‍ പറഞ്ഞതിൽ സംശയം തോന്നിയ അസറുദ്ദീൻ എന്നയാള്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ വിറ്റതായുള്ള വിവരം പുറത്തുവരുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് ശേഷമാണ് ഒന്നും രണ്ടും വയസുള്ള കുട്ടികളെ വിൽപ്പന നടത്തിയത്. അതേസമയം, ഐശ്വര്യയെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവരേയും കുട്ടികള്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
കുട്ടികളുടെ സംസ്കാരത്തിന് വേണ്ടി സമീപത്തുള്ള സ്ഥലത്ത് ഇവരെ കൊണ്ടു പോകുകയും ചെയ്തിരുന്നു. എന്നാൽ, ഇവരെ മൃതദേഹം കാണിച്ചില്ലെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അസറുദ്ദീൻ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും അതിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തുകയും ചെയ്തത്. മധുരയിൽ നിന്നും തന്നെയാണ് കുട്ടികളെ കണ്ടെത്തിയത്.
ട്രസ്റ്റ് ഡയറക്ടര്‍ ശിവകുമാര്‍ അയാളുടെ സഹായി മുത്തരേശൻ എന്നിവര്‍ നിലവിൽ ഒളിവിലാണുള്ളത്. കുട്ടികളെ വാങ്ങിയ രണ്ട് ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : the madurai police has rescued two children who were sold from a trust madurai
Malayalam News from malayalam.samayam.com, TIL Network