Jibin George | Samayam Malayalam | Updated: 01 Jul 2021, 08:25:00 PM
കൊവിഡ് ബാധിച്ച് ഏപ്രിൽ 27ന് മരിച്ച സർക്കാർ ഉദ്യോഗസ്ഥൻ്റെ പേരാണ് സർക്കാരിൻ്റെ പുതിയ സ്ഥലം മാറ്റ പട്ടികയിൽ ഉൾപ്പെട്ടത്. സംഭവം വിവാദമായതോടെ അധികൃതർ പട്ടിക പിൻവലിച്ചു. സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് സർക്കാരിൻ്റെ പിഴവ്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- കൊവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥൻ സ്ഥലം മാറ്റ പട്ടികയിൽ.
- അധികൃതരുടെ പിഴവാണ് വീഴ്ചയ്ക്ക് കാരണം.
- വിവാദമായതോടെ സർക്കാർ പട്ടിക പിൻവലിച്ചു.
അപ്രതീക്ഷിത തിരിച്ചടി? ലൂസി കളപ്പുരയ്ക്കലിന് കോൺവെൻ്റിൽ തുടരാനാകില്ലെന്ന് ഹൈക്കോടതി
കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ജൂൺ 30നാണ് കൃഷി വകുപ്പ് സ്ഥലം മാറ്റം സംബന്ധിച്ച പട്ടിക പുറത്തുവിട്ടത്. ഈ പട്ടികയിലാണ് ഏപ്രിൽ 27ന് മരിച്ച അരുൺ കുമാറിൻ്റെ പേരും ഇടം നേടിയത്. കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരുന്ന സമയത്ത് പട്ന ജില്ലയിലെ നൗബത്പൂരിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് അരുൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അരുൺ കുമാറിനെ ജക്കൻപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ ഏപ്രിൽ 27ന് മരണം സംഭവിച്ചു. ഇതിനിടെ തയ്യാറാക്കപ്പെട്ട സ്ഥലം മാറ്റ ലിസ്റ്റിലാണ് അരുൺ കുമാറിൻ്റെ പേരും ഉൾപ്പെട്ടത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സ്ഥലമാറ്റ വിവരം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ അധികൃതർ പട്ടിക പിൻവലിച്ചു.
കൊവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യസേതു ആപ്പ് നിര്‍ണായ പങ്ക് വഹിച്ചു: പ്രധാനമന്ത്രി മോദി
ജൂൺ 30ന് പുറത്തുവന്ന പട്ടികയിൽ നിരവധി സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലാണ് കൂടുതൽ സ്ഥലം മാറ്റം. ജോയിൻ്റ് ഡയറക്ടർ, ജില്ല വിദ്യാഭ്യാസം ഉദ്യോഗസ്ഥർ തുടങ്ങിയവരും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. റവന്യൂ വകുപ്പ്, ഭൂപരിഷ്കരണ വകുപ്പ്, ഗ്രാമ വികസന വകുപ്പ് ജല വിതരണ വകുപ്പ് എന്നിവടങ്ങളിലാണ് സ്ഥലം മാറ്റം ഏർപ്പെടുത്തിയിരിക്കുന്നത്.
ഭാഗ്യം കൊണ്ടുനടക്കുന്നവര്‍’ പട്ടിണിയില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bihar agriculture department transfers officer who died two months ago due to covid-19 pandemic
Malayalam News from malayalam.samayam.com, TIL Network