Jibin George | Samayam Malayalam | Updated: 01 Jul 2021, 10:04:00 PM
മധ്യപ്രദേശിലെ ബുർഹാൻപൂരിലാണ് ആക്രമിക്കാനെത്തിയ പുള്ളിപ്പുലിക്ക് നേരെ സഹോദരങ്ങൾ കേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. പുലിയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നതായി പരിശോധന നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- സംഭവം മധ്യപ്രദേശിലെ ബുർഹാൻപൂരിൽ.
- ബൈക്കിന് പിന്നാലെയാണ് പുള്ളിപ്പുലി പാഞ്ഞടുത്തത്.
- പ്രദേശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
കൊവിഡ് ബാധിച്ച് മരിച്ച സർക്കാർ ഉദ്യോഗസ്ഥന് ‘സ്ഥലംമാറ്റം’; വിവാദമായതോടെ പട്ടിക പിൻവലിച്ച് അധികൃതർ, സംഭവം ബിഹാറിൽ
ബൈക്കിൽ സഞ്ചരിച്ച ബുർഹാൻപൂർ ഫിറോസ് മൻസൂരിയും സാബിറുമാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഫിറോസിൻ്റെ മകൻ്റെ പിറന്നാൾ ദിനം ആഘോഷിക്കുന്നതിനായി ഗ്രാമത്തിന് പുറത്തെ കടയിൽ നിന്നും കേക്ക് വാങ്ങി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പുലി പിന്നാലെ എത്തുകയായിരുന്നു. കരിമ്പ് കൃഷി ചെയ്യുന്ന സ്ഥലമായതിനാൽ പ്രദേശത്ത് ആളുകൾ ഉണ്ടായിരുന്നില്ലെന്ന് ഫിറോസ് പറഞ്ഞു.
മൺപാത ആയതിനാൽ ബൈക്ക് വേഗത്തിൽ ഓടിക്കാൻ കഴിഞ്ഞില്ലെന്ന് ഫിറോസ് വ്യക്തമാക്കി. അരക്കിലോമീറ്ററോളം പുലി പിന്നാലെ എത്തി. ബൈക്ക് കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന അവസ്ഥയിലായിരുന്നില്ല. ഇതോടെ കൈയിൽ ഉണ്ടായിരുന്ന കേക്ക് ബോക്സ് പുലിക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ പിന്തിരിഞ്ഞ പുലി സമീപത്തെ കരിമ്പ് തോട്ടത്തിലേക്ക് മടങ്ങിയെന്നും ഫിറോസ് പറഞ്ഞു.
കൊവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില; പരീക്ഷണം 12 – 18 വയസുകാരിലും
പുലിയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടതെന്ന് സഹോദരങ്ങൾ പോലീസിനോട് പറഞ്ഞു. സംഭവസ്ഥലം പരിശോധിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുലിയുടെ കാൽപാദം കണ്ടെത്തി. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.
മണ്ണിന്റെ ഗുണം നഷ്ടപ്പെടുന്നു വനത്തിന് ഭീഷണിയായി ‘മഞ്ഞകൊന്ന’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : birthday cake helps brothers escape leopard attack in madhya pradesh
Malayalam News from malayalam.samayam.com, TIL Network