അടിമലത്തുറയിലെ ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽ പെട്ട നായയെയാണ് മൂന്നു പേർ ചേർന്ന് അടിച്ചു കൊന്നത്. നായയെ കൊല്ലുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ ആക്രമി സംഘം ക്രിസ്തുരാജിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.
കേരളാ ഹൈക്കോടതി (ഫയൽ ചിത്രം) |TOI
ഹൈലൈറ്റ്:
- വള്ളത്തിനടിയിൽ നായ കിടന്നതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചത്
- ലാബ്രഡോർ ഇനത്തിൽ പെട്ട നായയെയാണ് കൊന്നത്
- മൂന്നംഗ സംഘമാണ് പിന്നിൽ
വള്ളത്തിനടിയിൽ കിടന്നതിന് വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് അടിച്ചു കൊന്നു; സംഭവം തലസ്ഥാനത്ത്
അടിമലത്തുറയിലെ ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽ പെട്ട നായയെയാണ് മൂന്നു പേർ ചേർന്ന് അടിച്ചു കൊന്നത്. ചൂണ്ടയിൽ കൊളുത്തിയിട്ട ശേഷമാണ് നായയ്ക്കെതിരെ ക്രൂര മർദ്ദനം അഴിച്ചുവിട്ടത്.
വള്ളത്തിന്റെ അടിയിൽ നായ പോയി കിടന്നതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ക്രിസ്തുരാജ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്രിസ്തുരാജ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. സംഭവം പുറത്തായതോടെ കനത്ത പ്രതിഷേധമാണ് ഉയർന്നത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ആക്രമി സംഘം ക്രിസ്തുരാജിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.
ബിജെപി സംഘടനാ സെക്രട്ടറിയായി ഗണേശൻ തുടരും; നടപടിയില്ല
താനിപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ക്രിസ്തുരാജ് പറഞ്ഞു. തന്റെ വീട്ടിലെത്തിയ സംഘം സാധനങ്ങൾ വലിച്ചെറിയുകയും സഹോദരിയെ മർദ്ദിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മണ്ണിന്റെ ഗുണം നഷ്ടപ്പെടുന്നു വനത്തിന് ഭീഷണിയായി ‘മഞ്ഞകൊന്ന’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : adimalathura dog killing kerala high court charged case
Malayalam News from malayalam.samayam.com, TIL Network