കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഓഫീസ് അടച്ചുപൂട്ടുന്നു. വെല്ലിങ്ടണ്‍ ഐലന്റിലെ ഓഫീസാണ് പൂട്ടുന്നത്. ഭരണപരിഷ്കാര നടപടികളേത്തുടര്‍ന്നുള്ള വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കമെന്നാണ് വിവരം.
കേരളത്തില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് അഞ്ച് തസ്തികകള്‍ കവരത്തിയിലേക്ക് മാറ്റാനാണ് ഉത്തരവ് വന്നിരിക്കുന്നത്. ഇതോടൊപ്പം ഉപകരണങ്ങളും ഇലക്ട്രോണിത് സാമഗ്രികളും മാറ്റണമെന്നുമാണ് നിര്‍ദേശം.
ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കി മംഗലാപുരത്തേക്ക് ചരക്ക് നീക്കം മാറ്റുക, ഗസ്റ്റ് ഹൗസ് സ്വകാര്യവല്‍ക്കരിക്കുക തുടങ്ങിയ നീക്കങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം. ഇക്കാര്യത്തില്‍ സേവ് ലക്ഷദ്വീപ് ഫോറമടക്കം ആരോപണവുമായി രംഗത്തെത്തി. കേരളവുമായുള്ള ബന്ധത്തെ തകര്‍ക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് അവര്‍ ആരോപിച്ചു.
Content Highlights: Lakshadweep government closes education office in Kochi