Jibin George | Samayam Malayalam | Updated: 02 Jul 2021, 05:15:00 PM
യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഹെറോയിൻ കണ്ടെത്തിയത്. എട്ട് കിലോ ഹെറോയിൻ ആണ് പിടിച്ചെടുത്തതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറിയിച്ചു
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- ഹെറോയിനുമായി വിദേശ വനിത ബെംഗളൂരുവിൽ പിടിയിൽ.
- പിടിച്ചെടുത്തത് 56 കോടി രൂപയുടെ ഹെറോയിൻ.
- അന്വേഷണം ആരംഭിച്ച് അധികൃതർ.
വിവാഹത്തിനിടെ 16കാരന് വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കള്‍
യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർ അവരുടെ ബാഗ് പരിശോധിച്ചതോടെയാണ് ഹെറോയിൻ കണ്ടെത്തിയത്. എട്ട് കിലോ ഹെറോയിൻ പിടിച്ചെടുത്തുവെന്ന് ഡിആർഐ വ്യക്തമാക്കി. യുവതിയെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ വിശദമായ അന്വേഷണം ആരംഭിച്ചു.
പിടിയിലായ യുവതി വിദേശ വനിതയായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. ഇവർ ഏത് രാജ്യത്ത് നിന്നാണ് എത്തിയതെന്നടക്കമുള്ള വിവരങ്ങൾ രഹസ്യമായി തുടരുകയാണ്. സമീപകാലത്ത് പിടികൂടിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ദുരൂഹത
കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 60 കിലോഗ്രാം ലഹരിവസ്തുക്കൾ ഡിആർഐ പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഡ്രൈവിങ്ങിനിടെയുള്ള ബ്ലൂടൂത്ത് സംസാരം ശ്രദ്ധതെറ്റിക്കും, 2000 രൂപ പിഴയീടാക്കാവുന്ന കുറ്റം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : foreign female passenger arrested in bengaluru international airport for smuggling heroin
Malayalam News from malayalam.samayam.com, TIL Network