മുഖക്കുരു
മുഖക്കുരു വരുന്നതിന് കാരണങ്ങള്‍ പലതുമുണ്ട്.ഇതിനുള്ള പ്രധാനപ്പെട്ട കാരണമാണ് സ്ട്രെസ് എന്നത്. സ്ട്രെസ് സമയത്ത് ഉല്പാദിപ്പിയ്ക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനമാണ് കാരണം. ഇത് വയറ്റിലെ മൈക്രോബിയല്‍ ഫ്ളോറയേയും ബാധിയ്ക്കുന്നു. ഇതിന്റെ ഫലമായി നല്ല ബാക്ടീരിയ, മോശം ബാക്ടീരിയ ബാലന്‍സിനെ ബാധിയ്ക്കുന്നു. ഇത് മുഖക്കുരുവിന് കാരണമാകുന്നു. കോശങ്ങള്‍ ഉല്പാദിപ്പിയ്ക്കുന്ന സ്വാഭാവിക എണ്ണമയമാണ് സെബം. സെബം കൂടുതല്‍ കട്ടി പിടിയ്ക്കുന്നതിനും ഇതിലൂടെ മുഖക്കുരുവിനും കാരണമാകുന്നു.
ചര്‍മത്തിന് അകാല വാര്‍ദ്ധക്യം
ചര്‍മത്തിന് അകാല വാര്‍ദ്ധക്യം വരുത്തുന്ന ഒന്നാണ് സ്ട്രെസ്. ഇത് ചര്‍മത്തില്‍ വരകളും ചുളിവുകളും ഉണ്ടാക്കുന്നു. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുന്നു. സ്ട്രെസ് ബിപി കൂട്ടുമ്പോള്‍ ചര്‍മത്തിലെ കൊളാജന്‍ നഷ്ടപ്പെടുന്നു. കൊളാജന്‍ കുറയുന്നതാണ് ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നത്. ചര്‍മത്തില്‍ പല തരം പാടുകളും കറുപ്പുമെല്ലാം വരുന്നതിന് ഇത് കാരണമാകുന്നു.
കണ്ണുകള്‍ക്കടിയിലെ കറുപ്പിന്
കണ്ണുകള്‍ക്കടിയിലെ കറുപ്പിന് സ്ട്രെസ് പ്രധാന കാരണമാണ്. ഇത് കണ്ണുകള്‍ക്കടിയില്‍ ഫ്ളൂയിഡ് കെട്ടി നില്‍ക്കുന്നതിന് കാരണമാകുന്നു. കണ്തടങ്ങള് വീര്‍ക്കുന്നു. കണ്ണുകള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നു. കണ്ണുകള്‍ക്ക് ഓജസും ജീവനും നഷ്ടപ്പെടുന്നു. സ്ട്രെസ് പലര്‍ക്കും ഉറക്ക പ്രശ്നങ്ങള്‍ വരുത്തുന്നു. ഉറക്കക്കുറവും കണ്ണിന് ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. കണ്തടത്തില് കറുപ്പും ചുളിവുകളും ഉണ്ടാകുന്നു.
സ്വാഭാവികത
സ്ട്രെസ് ഓക്സിജന്‍ പ്രവാഹത്തെ ബാധിയ്ക്കുന്നു. ഇതിന്റെ ഫലമായി ചര്‍മത്തിലേയ്ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിയ്ക്കാതെ വരുന്നു. ഇത് ചര്‍മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. ചര്‍മം മൃദുവല്ലാതായി തീരുന്നു. ക്ഷീണിച്ച രൂപത്തിലാകുന്നു. തിളക്കം നഷ്ടപ്പെടുന്നു. മൃതകോശങ്ങള്‍ക്ക് പകരം പുതിയ കോശങ്ങള്‍ ഉല്‍പാദിപ്പിയ്ക്കാതിരിയ്ക്കുന്നു. ഇത് പിഗ്മെന്റേഷനും ചര്‍മത്തില്‍ പലതരം നിറ വ്യത്യാസങ്ങള്‍ക്കും കാരണമാകുന്നു. ചര്‍മം വരണ്ടതായി മാറുന്നു.