Authored by Samayam Desk | Samayam Malayalam | Updated: Aug 11, 2022, 8:56 AM
ജമ്മു കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. രജൗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ക്യാമ്പിലാണ് ആക്രമണം ഉണ്ടായത്. മൂന്നു സൈനികർ കൊല്ലപ്പെട്ടു.
ഹൈലൈറ്റ്:
- ജമ്മു കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം.
- മൂന്നു സൈനികർക്ക് വീരമൃത്യു.
- രണ്ടു ഭീകരരെ വധിച്ചു.
കഴിഞ്ഞദിവസം സെൻട്രെൽ കശ്മീരിലെ ബുധ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ലക്ഷ്കർ ഇ തോയ്ബയുടെ പ്രധാന ഭീകരനെയടക്കം രണ്ടുപേരെ സുരക്ഷാ സേന വധിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റമുട്ടലിലാണ് എ പ്ലസ് പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഭീകരൻ ലത്തീഫ് റാഥറിനെ സൈന്യവും പോലീസും ചേർന്ന് വധിച്ചത്.
താജ്മഹലിൽ ഒഴികെ 150 ചരിത്ര സ്മാരകങ്ങളിലും ദീപാലങ്കാരങ്ങൾ തെളിയും; കാരണം ഇങ്ങനെ
കഴിഞ്ഞ മെയ് മാസം ടെലിവിഷൻ നടി അംബ്രീൻ ഭട്ട്, കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് എന്നിവർ ഭീകരാക്രമണത്തിൽ കൊലപ്പെട്ട സംഭവത്തിൽ ലത്തീഫ് റാഥറിനും പങ്കുണ്ടായിരുന്നു. 2013 ൽ ശ്രീനഗറിലെ ഹൈദർപൊര മേഖലയിൽ ഉണ്ടായ ആക്രമണത്തിന് ചുക്കാൻ പിടിച്ച അബു ഖാസിമിൻ്റെ വലം കയ്യായിരുന്നു ലത്തീഫ് റാഥർ. ഈ ആക്രമണത്തിൽ എട്ടു സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതേസമയം താഴ്വരിൽ 80 ഓളം ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഇതിൽ 45-50 പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും പോലീസ് കരുതുന്നു.
മനോരമ കൊലക്കേസ് കുറ്റസമ്മതം നടത്തി ആദം, സ്വർണ്ണമെവിടെ ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : Malayalam News from Samayam Malayalam, TIL Network